---
title: "പൃഥ്വിരാജ് ചിത്രം കാപ്പ ; ട്രൈലെർ നാളെ"
english_title: "Prithviraj film Kappa ; Trailer tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84106/prithviraj-film-kappa-trailer-tomorrow"
published_at: "2022-12-08T20:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639203747c34a_kaappa.jpg"
keywords: []
---

# പൃഥ്വിരാജ് ചിത്രം കാപ്പ ; ട്രൈലെർ നാളെ

> **Lead Summary:** പൃഥ്വിരാജിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കാപ്പ'യുടെ വിശേഷങ്ങള്‍ ഇപ്പോൾ ഓണ്‍ലൈനില്‍ തരംഗമായി മാറുകയാണ് . ഇപ്പോഴിതാ 'കാപ്പ' എന്ന പൃഥ്വിരാജ് ചിത്രത്തിന്റ ട്രെയിലറിന്റെ അപ്‍ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.

## Article Content

പൃഥ്വിരാജിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കാപ്പ'യുടെ വിശേഷങ്ങള്‍ ഇപ്പോൾ ഓണ്‍ലൈനില്‍ തരംഗമായി മാറുകയാണ് . ഇപ്പോഴിതാ 'കാപ്പ' എന്ന പൃഥ്വിരാജ് ചിത്രത്തിന്റ ട്രെയിലറിന്റെ അപ്‍ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , മാണ് 'കാപ്പ'. 22 ന് റിലീസ് ചെയ്യുന്ന ഷാജി കൈലാസ് ചിത്രം 'കാപ്പ'യുടെ ട്രെയിലര്‍ നാളെ വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടും.

അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമാണ്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു.

സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ ആണ് . തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കാപ്പയില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു.

ഛായാഗ്രഹണം- ജോമോൻ ടി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84106/prithviraj-film-kappa-trailer-tomorrow)