---
title: "വിവാഹ വസ്ത്രം മറന്നു; വയറൽ ആയി യുവതിയുടെ വീഡിയോ"
english_title: "Forgot the wedding dress; A  viral video of a young woman "
publisher: "moviemax.in"
canonical_url: "https://moviemax.in/news/84103/forgot-the-wedding-dress-a-viral-video-of-a-young-woman"
published_at: "2022-12-08T20:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391faf85bec2_viral_.jpg"
keywords: []
---

# വിവാഹ വസ്ത്രം മറന്നു; വയറൽ ആയി യുവതിയുടെ വീഡിയോ

> **Lead Summary:** വിവാഹത്തെക്കുറിച്ചും വിവാഹ വസ്ത്രത്തെ കുറിച്ചൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടേതായ വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്‌ . അത്രയും പ്രാധാന്യമാണ് പലരും വിവാഹ വസ്ത്രത്തിന് നല്‍കുന്നത്. അതിനു വേണ്ടി മാത്രം മാസങ്ങള്‍ കൊണ്ട് പ്ലാന്‍ ചെയ്താണ് പലരും വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതും.

## Article Content

വിവാഹത്തെക്കുറിച്ചും വിവാഹ വസ്ത്രത്തെ കുറിച്ചൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടേതായ വ്യക്തമായ കാഴ്ചപ്പാടുകളും ഉണ്ട്‌ . അത്രയും പ്രാധാന്യമാണ് പലരും വിവാഹ വസ്ത്രത്തിന് നല്‍കുന്നത്. അതിനു വേണ്ടി മാത്രം മാസങ്ങള്‍ കൊണ്ട് പ്ലാന്‍ ചെയ്താണ് പലരും വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതും.

അങ്ങനെ ഒരുപാട് പ്ലാന്‍ ചെയ്ത വിവാഹ വസ്ത്രത്തിന്‍റെ ഒരു ഭാഗം എവിടെയെന്ന് മറന്നാലുള്ള അവസ്ഥ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ ഒരു വധുവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ലെഹങ്കയുടെ ബ്ലൗസ് കാണാതാവുകയും എന്നാല്‍ പാനിക് അകാതെ സഹാചര്യത്തിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നു വധു. തന്‍റെ മറ്റൊരു ബ്ലൗസ് ബന്ധുവിന്‍റെ സഹായത്തോടെ ലെഹങ്കയ്ക്ക് ഇണങ്ങുന്ന വിധം മാറ്റി എടുക്കുകയായിരുന്നു എന്ന് യുവതി സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോയില്‍ പറയുന്നു.

യഥാര്‍ഥത്തില്‍ എങ്ങനെയായിരുന്നു ലെഹങ്ക എന്നും ഇപ്പോള്‍ തയ്യാറാക്കിയ വസ്ത്രം എങ്ങനെയുണ്ടെന്നുമൊക്കെ ബിഫോർ ആൻഡ് ആഫ്റ്റർ വീഡിയോയില്‍ കാണിക്കുന്നുണ്ട്. . 'സാഹചര്യം എന്തും ആകട്ടെ, ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കൂ'- എന്ന ക്യാപ്ഷനോടെയാണ് വധു വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/84103/forgot-the-wedding-dress-a-viral-video-of-a-young-woman)