അതേസമയം ആദ്യഭാഗത്തിലെ അണിയറ പ്രവര് ത്തകര്തന്നയാണ് രണ്ടാം ഭാഗത്തിലുമെന്ന് പോസ്റ്ററില്‍ കാണാം. ആഷിക്ക് ഉസ്മാന് തന്നെ നിര് മ്മിക്കുന്ന ആറാം പാതിരയുടെ ഛായാഗ്രഹണം ഷൈജു ഖാലിദാണ് നിര് വ്വഹിക്കുന്നത്. സുശിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന് എഡിറ്റിങ്ങും ചെയ്യും.അതേസമയം കഴിഞ്ഞ വര് ഷത്തെ എറ്റവും വലിയ വിജയ ചിത്രമായിരുന്നു അഞ്ചാം പാതിര. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും സിനിമ ഇടംപിടിച്ചിരുന്നു.
കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന് ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന് സ്, ശ്രീനാഥ് ഭാസി, നിഖില വിമല്‍ ഉള് പ്പെടെയുളളവരുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര് പ്രൈസ് ഹിറ്റാവുകയായിരുന്നു.കുഞ്ചാക്കോ ബോബന്റെ കരിയറില്‍ വലിയ വഴിത്തിരിവായ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര.
Kunchacko Boban again for Anwar Hussain in the sixth innings