---
title: "ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണചന്ദ്രൻ;  വൈറലായി ചിത്രങ്ങൾ "
english_title: "Now the new pictures shared by the actor are getting the attention of social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84097/now-the-new-pictures-shared-by-the-actor-are-getting-the-attention-of-social-media"
published_at: "2022-12-08T19:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391ef6071661_rima_kallingal.jpg"
keywords: []
---

# ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണചന്ദ്രൻ;  വൈറലായി ചിത്രങ്ങൾ 

> **Lead Summary:** മലയാള സിനിമയിലെ പ്രിയ താരമാണ് റിമ കല്ലിങ്കല്‍. സിബി മലയില്‍ സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു റിമ സിനിമയിലെത്തുന്നത്. പിന്നീട് മിന്നും താരമായി മാറുകയായിരുന്നു.

## Article Content

മലയാള സിനിമയിലെ പ്രിയ താരമാണ് റിമ കല്ലിങ്കല്‍. സിബി മലയില്‍ സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു റിമ സിനിമയിലെത്തുന്നത്. പിന്നീട് മിന്നും താരമായി മാറുകയായിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബോള്‍ഡ് ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങളാണ് റിമ കല്ലിങ്കില്‍ പങ്കുവെച്ചിരിക്കുന്നത്. 

പച്ചനിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് റിമ കല്ലിങ്കില്‍ ഫോട്ടോഷൂട്ടിലെത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണചന്ദ്രന് എന്ന് പറഞ്ഞു കൊണ്ട് പങ്കുവെച്ച ഫോട്ടോ ഷൂട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

താരത്തിന്റെ ഒരേ സമയം ട്രെഡിഷണലും ബോള്‍ഡുമായ ലുക്കിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. നിരവധി താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. 

താരങ്ങളായ പാര്‍വതി തിരുവോത്ത്, അഹാന കൃഷ്ണ, നൈല ഉഷ, രചന നാരായണന്‍കുട്ടി, ഗായിക സിത്താര, രഞ്ജിനി ഹരിദാസ്, അന്ന ബെന്‍ തുടങ്ങി നിരവധി പേര്‍ താരത്തിന് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്. താരത്തിന്റെ ലുക്കും പോസും വേഷവുമൊക്കെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് റിമയുടെ ഫോട്ടോ ഷൂട്ട്.

 ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിനെതിരേയും ചിലര്‍ മോശം പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.  'ഇടക്കിടെ ഇതുപോലെ എന്തെങ്കിലുമായൊന്നു വരണം, ജീവിച്ചിരിപ്പുണ്ട് എന്നൊന്നറിഞ്ഞാല്‍ മതി ' എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തെലൊക്കെ ആവാനുള്ള കോപ്രായം എന്നായിരുന്നു മറ്റൊരു കമന്റ്. പോരാ കുറച്ച് കൂടി വടിവൊത്ത ശരീരം ആകണമായിരുന്നു.

പൂര്‍ണത വന്നില്ല എന്ന് മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക് മറുപടിയുമായി ആരാധകരെത്തുകയായിരുന്നു. ചേട്ടന്‍ ഉദ്ദേശിച്ചത് പോലെ ഒരു ഫോട്ടോ ഇടൂ. എന്നാലെ തെറ്റുതിരുത്താന്‍ പറ്റൂവെന്നായിരുന്നു ആരാധകര്‍ നല്‍കിയ മറുപടി.

ഓരോ ഓരോ കഴ.. സൂപ്പര്‍ നീ പൊളിക്ക് കാണാന്‍ ലുക്കില്ലേലും എന്ന് മറ്റൊരാള്‍ താരത്തെ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്യുന്നുണ്ട്. എന്തിനാ മോളൂസേ ഇത്ര ബുദ്ധിമുട്ടി ഇടുന്നത്. അതും കൂടെ ഊരിക്കളയൂ എന്ന് പറഞ്ഞയാള്‍ക്ക് ആരാധകര്‍ അതേ നാണയത്തില്‍ മറുപടി നല്‍കുന്നുണ്ട്. ബുദ്ധിമുട്ട് ഉണ്ടെന്ന് അയാള്‍ അറിയിച്ചിരുന്നോ, യെന്തുവാടേയ് വൃത്തികെട്ട മനസും ചിന്തയുമെന്നായിരുന്നു അയാള്‍ക്ക് ആരാധകര്‍ നല്‍കിയ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/84097/now-the-new-pictures-shared-by-the-actor-are-getting-the-attention-of-social-media)