---
title: "നമ്മളാഗ്രഹിച്ച പോലെ ഒരാളെ കിട്ടി, അതാണ് ഏറ്റവും വലിയ ഭാഗ്യം; വിജയലക്ഷിയെ കുറിച്ച് അനൂപ് അന്ന് പറഞ്ഞത് "
english_title: "It is the greatest luck to get someone exactly what we want; Anoop said that about Vijayalakshi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84066/it-is-the-greatest-luck-to-get-someone-exactly-what-we-want-anoop-said-that-about-vijayalakshi"
published_at: "2022-12-08T16:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391bda270052_viji.jpg"
keywords: []
---

# നമ്മളാഗ്രഹിച്ച പോലെ ഒരാളെ കിട്ടി, അതാണ് ഏറ്റവും വലിയ ഭാഗ്യം; വിജയലക്ഷിയെ കുറിച്ച് അനൂപ് അന്ന് പറഞ്ഞത് 

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ വൈക്കം വിജയലക്ഷ്മി മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. 

## Article Content

മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ വൈക്കം വിജയലക്ഷ്മി മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. 

തന്റെ പരിമിതികൾ എല്ലാം മറികടന്നാണ് വിജയലക്ഷ്മി മലയാള സംഗീത ലോകത്ത് തിളങ്ങി നിന്നത്. സംഗീതമാണ് തന്റെ ജീവിതമെന്ന് വിജി പലപ്പോഴും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ജീവിതത്തിൽ കൂട്ടായി അനൂപ് വിജയലക്ഷ്മിയുടെ ജീവിതത്തിലേക്ക് വന്നത്. മിമിക്രി കലാകാരനായിരുന്നു അനൂപ്. 2018 ഒക്ടോബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ മൂന്ന് വാർഷത്തിനിപ്പുറം ഇരുവരും വിവാഹമോചിതരായി. വലിയ ഞെട്ടലോടെയാണ് ആരാധകർ ആ വാർത്ത കേട്ടത്.

എപ്പോഴും കരഞ്ഞുള്ള ജീവിതമായിരുന്നു തന്റേതെന്നും. താൻ തന്നെയാണ് പിരിയാനുള്ള തീരുമാനം എടുത്തതെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ വിവാഹശേഷം പലപ്പോഴായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിട്ടുള്ള അനൂപ് വിജിയെ കുറിച്ച് പലപ്പോഴും വാചാലനായിട്ടുണ്ട്. ഒരിക്കൽ തകര്‍പ്പന്‍ കോമഡി എന്ന പരിപാടിയിൽ ഇരുവരും എത്തിയിരുന്നു.  അന്ന് ഇരുവരും പറഞ്ഞത് ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജന്മ ജന്മാന്തരങ്ങള്‍ക്കപ്പുറം നമ്മളെപ്പോഴോ ഭാര്യയും ഭര്‍ത്താവുമായിരിക്കാം. ആദ്യകാലത്ത് മിമിക്രിയൊക്കെ ചെയ്തിരുന്നു. അതായിരിക്കാം വിജിയിലേക്ക് എത്തിയതെന്നാണ് അനൂപ് അന്ന് പറഞ്ഞത്. വിജയലക്ഷ്മിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് താൻ ആണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

നമ്മളാഗ്രഹിച്ച പോലെ ഒരാളെ കിട്ടി. അതാണ് ഏറ്റവും വലിയ ഭാഗ്യം. നല്ല മനസും സ്‌നേഹവുമുണ്ട്. നല്ലൊരു കലാകാരനാണ് എന്നാണ് അനൂപിനെ കുറിച്ച് വിജി പറഞ്ഞത്. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. സാധാരണ പ്രണയം കണ്ണിലാണ് ജനിക്കുന്നത്. ഞങ്ങളുടെ പ്രണയം ശബ്ദത്തിലൂടെയാണ് പിറന്നത്. ഹൃദയത്തിലാണ് പ്രണയം ജനിക്കേണ്ടത്, അതാണ് ശാശ്വതം എന്നായിരുന്നു തങ്ങൾക്കിടയിലെ പ്രണയത്തെ കുറിച്ച് അനൂപിന്റെ വാക്കുകൾ. 

കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും പരിപാടിയിൽ ഇവർ സംസാരിച്ചിരുന്നു. വീടിന്റെ അടുത്തുള്ള ക്ഷേത്രത്തില്‍ വിളക്ക് സമര്‍പ്പിക്കാനായി വന്നതാണ്. പക്ഷേ, ആ നിലവിളക്കിനെ എനിക്ക് കിട്ടി. അതിന് ഈശ്വരനോട് നന്ദി പറയുന്നു എന്നാണ് അനൂപ് പറഞ്ഞത്. അച്ഛനോടായിരുന്നു ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. നല്ലൊരു ഭര്‍ത്താവിനെ തരാനായി പ്രാര്‍ത്ഥിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷമായാണ് താൻ ഓക്കെ പറഞ്ഞതെന്നും വിജയലക്ഷ്മി പറയുന്നുണ്ട്. 

സാധാരണ പ്രണയിക്കുന്നവർ ചക്കരേ, മുത്തേ എന്നൊക്കെ വിളിക്കുമ്പോൾ. ഞങ്ങൾ മ്യാവൂ, മ്യാവൂ എന്ന് പറഞ്ഞാണ് സംസാരിക്കാറുണ്ടായിരുന്നത്. നമ്മള്‍ നിസാരമായി കാണുന്ന കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നയാളാണ് വിജി. ചില സമയത്ത് താൻ വിജിയെ അനുകരിക്കാറുണ്ടെന്നും അനൂപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വിജയലക്ഷ്‌മി ഇപ്പോൾ താമസിക്കുന്നത്. കാഴ്ച ലഭിക്കാനുള്ള ചികിത്സ നടത്തുകയാണ്‌ താരം ഇപ്പോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് വെളിച്ചം തിരിച്ചറിയാൻ ആവുന്നുണ്ടെന്നും വൈകാതെ തന്നെ കാഴ്ച കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയലക്ഷ്‌മി പറഞ്ഞിരുന്നു. ഞരമ്പിന്റെ പ്രശ്നം എല്ലാം മാറി. റെറ്റിന മാറ്റണം. കാഴ്ച കിട്ടി കഴിയുമ്പോൾ അച്ഛനെയും അമ്മയെയും ദൈവത്തെയും കാണണമെന്നുമാണ് വൈക്കം വിജയലക്ഷ്‌മി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84066/it-is-the-greatest-luck-to-get-someone-exactly-what-we-want-anoop-said-that-about-vijayalakshi)