---
title: "ഇതുവരെ ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല; ഷാരൂഖ് ഖാന്‍"
english_title: "So far no one has called me for action films; Shah Rukh Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84063/so-far-no-one-has-called-me-for-action-films-shah-rukh-khan"
published_at: "2022-12-08T15:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391ba25400f2_sharookhan.jpg"
keywords: []
---

# ഇതുവരെ ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല; ഷാരൂഖ് ഖാന്‍

> **Lead Summary:** നാല് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്തുകയാണ് ഷാരൂഖ് ഖാന്‍. 2023 ജനുവരിയില്‍ എത്തുന്ന ‘പത്താനാ’യി കാത്തിരിക്കുകയാണ് ആരാധകര്‍. കരിയറിലെ ആദ്യ ആക്ഷന്‍ സിനിമ ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍.

## Article Content

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്തുകയാണ് ഷാരൂഖ് ഖാന്‍. 2023 ജനുവരിയില്‍ എത്തുന്ന ‘പത്താനാ’യി കാത്തിരിക്കുകയാണ് ആരാധകര്‍. കരിയറിലെ ആദ്യ ആക്ഷന്‍ സിനിമ ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍.

ഇപ്പോള്‍ ആക്ഷന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയാണ് ഷാരൂഖ്. അമേരിക്കന്‍ ആക്ഷന്‍ സ്‌പൈ സിനിമ ഫ്രാഞ്ചൈസി ‘മിഷന്‍ ഇംപോസിബിള്‍’ പോലുള്ള സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച നടന്‍ ഇന്നത്തെ കുട്ടികള്‍ ഇഷ്ടപ്പെടുക അത്തരം സിനിമകള്‍ ആണെന്നും അഭിപ്രായപ്പെട്ടു.

ഇതുവരെ ആരും എന്നെ ആക്ഷന്‍ സിനിമകള്‍ക്കായി വിളിച്ചിട്ടില്ല. എനിക്ക് 57 വയസ്സായി. ഇനി ‘മിഷന്‍ ഇംപോസിബിള്‍’ പോലുള്ള ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സിനിമാ നിര്‍മ്മാണ സങ്കേതങ്ങളുടെ കാര്യത്തില്‍ രാജ്യം കഴിഞ്ഞ 7-8 വര്‍ഷങ്ങളില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ട്.

ആ അറിവുകള്‍ എനിക്ക് ഉപയോഗപ്പെടുത്തണമെന്നുണ്ട്.’, ഇന്നത്തെ കുട്ടികള്‍ക്ക്, ആക്ഷന്‍ സിനിമകള്‍ ആണ് ഇഷ്ടം. ‘പത്താന്‍’ ഒരു ആക്ഷന്‍ സിനിമയാണ്,’ ഷാരൂഖ് ഖാന്‍ ‘ഡെഡ്ലൈനോട്’ സംസാരിക്കവേ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84063/so-far-no-one-has-called-me-for-action-films-shah-rukh-khan)