---
title: "സമാധാനത്തോടെ വിശ്രമിക്കൂ അച്ഛാ; കൊച്ചുപ്രേമനെക്കുറിച്ചുള്ള  മകന്റെ പോസ്റ്റ് വൈറൽ "
english_title: "Rest In Peace Dad; Son's post about Kochupreman goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84002/rest-in-peace-dad-sons-post-about-kochupreman-goes-viral"
published_at: "2022-12-08T11:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391802d9eea9_kochupreman.jpg"
keywords: []
---

# സമാധാനത്തോടെ വിശ്രമിക്കൂ അച്ഛാ; കൊച്ചുപ്രേമനെക്കുറിച്ചുള്ള  മകന്റെ പോസ്റ്റ് വൈറൽ 

> **Lead Summary:** നടന്‍ കൊച്ചു പ്രേമന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും മലയാളി പ്രേക്ഷകരും . എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന നിരവധി ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ ഇദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് . പ്രേക്ഷകരെ അത്രയേറെ ചിരിപ്പിച്ച ഒരു നടൻ കൂടിയാണ് .

## Article Content

നടന്‍ കൊച്ചു പ്രേമന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും മലയാളി പ്രേക്ഷകരും . എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന നിരവധി ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ ഇദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് . പ്രേക്ഷകരെ അത്രയേറെ ചിരിപ്പിച്ച ഒരു നടൻ കൂടിയാണ് .

ഒത്തിരി കഥാപാത്രങ്ങള്‍ ബാക്കിവെച്ചുകൊണ്ടായിരുന്നു കൊച്ചു പ്രേമന്‍ യാത്രയായത്. ഇദ്ദേഹം ചെയ്തതില്‍ ഹാസ്യകഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. നടന്റെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത്.

അവസാനമായി അദ്ദേഹത്തെ കാണാന്‍ വീട്ടിലും സെലിബ്രിറ്റികള്‍ അടക്കം കുറെ പേര്‍ എത്തി. ഗായിക അഭയാ ഹിരണ്‍ മഴിയും തന്റെ മാമനെ കുറിച്ച് പറഞ്ഞു എത്തിയിരുന്നു. നേരത്തെയും മാമന്‍ തനിക്ക് സമ്മാനം തന്നതിനെക്കുറിച്ചെല്ലാം അഭയ പറഞ്ഞിരുന്നു. അഭയ ഈ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഇവര്‍ കുടുംബക്കാരാണെന്ന് പ്രേക്ഷകര്‍ അറിഞ്ഞത് .

കൊച്ചുപ്രേമനെക്കുറിച്ച് പറഞ്ഞുള്ള മകന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ മറ്റ് മാലാഖമാരോടൊപ്പം ജോയിന്‍ ചെയ്യാനായി പറക്കുകയാണ്.

സമാധാനത്തോടെ വിശ്രമിക്കൂ അച്ഛായെന്ന് പറഞ്ഞായിരുന്നു ഹരികൃഷ്ണന്‍ അച്ഛനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ആദരാഞ്ജലികള്‍ അറിയിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84002/rest-in-peace-dad-sons-post-about-kochupreman-goes-viral)