---
title: "വീല്‍ ചെയറില്‍ ഇരിക്കുന്ന അനുമോൾ, ഫോട്ടോ പങ്കിട്ട് സംഗീത, ചിത്രം വൈറൽ "
english_title: "Now there are reports that Anu got injured during the shoot."
publisher: "moviemax.in"
canonical_url: "https://moviemax.in/news/83996/now-there-are-reports-that-anu-got-injured-during-the-shoot"
published_at: "2022-12-08T11:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63917b4eafcdd_anumol.jpg"
keywords: []
---

# വീല്‍ ചെയറില്‍ ഇരിക്കുന്ന അനുമോൾ, ഫോട്ടോ പങ്കിട്ട് സംഗീത, ചിത്രം വൈറൽ 

> **Lead Summary:** പരമ്പരകളിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍. ഷോയിലെ സ്ഥിരം മത്സരാര്‍ത്ഥികളില്‍ ഒരാളായ അനുവിന്റെ സംസാരവും കുട്ടിത്തരം നിറഞ്ഞ കളിയെല്ലാം പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.

## Article Content

പരമ്പരകളിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍. ഷോയിലെ സ്ഥിരം മത്സരാര്‍ത്ഥികളില്‍ ഒരാളായ അനുവിന്റെ സംസാരവും കുട്ടിത്തരം നിറഞ്ഞ കളിയെല്ലാം പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.

ഇപ്പോള്‍ സുഹാസിനിയും സുരഭിയുമെന്ന ഹാസ്യപരമ്പരയില്‍ അഭിനയിച്ച് വരികയാണ് നടി. ഷൂട്ടിനിടയില്‍ അനുവിന് പരിക്ക് പറ്റിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂസുവിലെ സഹതാരമായ സംഗീതയാണ് അനുവിന് പരിക്ക് പറ്റിയതിനെക്കുറിച്ച് വ്യക്തമാക്കിയത്.

കാല്‍ സീറ്റില്‍ ഉയര്‍ത്തിവെച്ചിരിക്കുന്ന അനുവിന്റെ വീഡിയോയുമായാണ് സംഗീത എത്തിയത്. ആശുപത്രിയിലേക്ക് പോവുകയാണെന്നും സംഗീത കുറിച്ചിരുന്നു.

താടിക്ക് കൈയ്യും കൊടുത്ത് വീല്‍ ചെയറില്‍ ഇരിക്കുന്ന അനുവിന്റെ ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. അനുവിന് എന്ത് പറ്റി, കാലിനെന്താണ് പറ്റിയത് എന്നായിരുന്നു ചോദ്യങ്ങള്‍.

നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് അനുമോള്‍. സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ എത്തിയതോടെയാണ് അനുവിന് ആരാധകര്‍ ഏറെ ആയത് . എത്ര തിരക്കിലാണെങ്കിലുംം ഈ വേദിയില്‍ എത്താന്‍ അനു ശ്രമിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83996/now-there-are-reports-that-anu-got-injured-during-the-shoot)