---
title: " ചിത്രത്തിൽ കാണുന്ന ഈ നടി ആരാണെന്ന് മനസ്സിലായോ? ചിത്രം വൈറലാകുന്നു "
english_title: "Now a childhood picture of an actress is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/83972/now-a-childhood-picture-of-an-actress-is-going-viral-on-social-media"
published_at: "2022-12-08T09:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639161937bcf8_janeliya.jpg"
keywords: []
---

#  ചിത്രത്തിൽ കാണുന്ന ഈ നടി ആരാണെന്ന് മനസ്സിലായോ? ചിത്രം വൈറലാകുന്നു 

> **Lead Summary:** സൂപ്പർ താരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എപ്പോഴും പ്രത്യേക ഇഷ്ടം തന്നെയായിരിക്കും. ഒരുവിധം സൂപ്പർതാരങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇവർ എല്ലാവരും തന്നെ ഇവരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്.

## Article Content

സൂപ്പർ താരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എപ്പോഴും പ്രത്യേക ഇഷ്ടം തന്നെയായിരിക്കും. ഒരുവിധം സൂപ്പർതാരങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇവർ എല്ലാവരും തന്നെ ഇവരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്.

അത് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നതും പതിവാണ്. ഇത്തരം വാർത്തകൾക്ക് ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാറുണ്ട് എന്നതാണ് വസ്തുത. അതെല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും.

ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇവർ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ പിറന്നാൾ ദിനത്തിലാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ അമ്മ എന്ന് ക്യാപ്ഷൻ നൽകി കൊണ്ടാണ് ഇവർ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ജനീലിയ ആണ് ഈ ചിത്രങ്ങളിൽ ഉള്ളത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. പിന്നീട് നിരവധി ബോളിവുഡ് സിനിമകളിലും ഇവർ അഭിനയിച്ചു.

ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ഉറുമി എന്ന മലയാളം സിനിമയിലാണ് ഇവർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വളരെ വലിയ ഒരു വിജയമായി മാറുകയും ചെയ്തു. ഈ ഒരൊറ്റ സിനിമ കൊണ്ടാണ് താരം മലയാളികളുടെ മുഴുവൻ സ്നേഹവും കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83972/now-a-childhood-picture-of-an-actress-is-going-viral-on-social-media)