---
title: "സാരിയില്‍ അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയപ്പെട്ട നടി "
english_title: "Malayalam's favorite actress looking very beautiful in saree"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83952/malayalams-favorite-actress-looking-very-beautiful-in-saree"
published_at: "2022-12-08T07:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639142149378a_8.jpg"
keywords: []
---

# സാരിയില്‍ അതീവ സുന്ദരിയായി മലയാളത്തിന്റെ പ്രിയപ്പെട്ട നടി 

> **Lead Summary:** **ഒ**രു കാലത്ത് അഭിനയ രംഗത്ത് തിളങ്ങി നിന്ന നടിയാണ് രംഭ. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി സിനിമകള്‍ കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് രംഭ.

## Article Content

**ഒ**രു കാലത്ത് അഭിനയ രംഗത്ത് തിളങ്ങി നിന്ന നടിയാണ് രംഭ. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി സിനിമകള്‍ കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് രംഭ.

ഇപ്പോള്‍ സിനിമയില്‍ ഇല്ല രംഭ.സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം രംഭ പങ്കിടുന്നുണ്ട്. സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് രംഭ ഇപ്പോള്‍ പോസ്റ്റ് ചെയ്തത്.

സാരിക്ക് ചേരുന്ന മാലയും വളയും കമ്മലുമൊക്കെയായപ്പോള്‍ രംഭയുടെ ലുക്ക് തന്നെ മാറി.മോഡേണ്‍ ലുക്ക് മാത്രമല്ല നാടന്‍ ലുക്കിലും രംഭ അടിപൊളിയാണെന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറഞ്ഞത്.

ഈ അടുത്ത് ആയിരുന്നു തന്റെ കാര്‍ കാന്നഡയില്‍ വെച്ച് അപകടത്തില്‍പ്പെട്ട കാര്യം നടി അറിയിച്ചത്. ആ ഈ സമയത്ത് രംഭയുടെ മക്കളും കാറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ നിന്നും രംഭയും കുട്ടികളും അത്ഭുതകരമായാണ് രക്ഷപ്പെട്ടിത്.

മൂത്ത മകള്‍ സാഷയ്ക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു. പരുക്കിനെ തുടര്‍ന്ന് സാഷയെ ആശുപത്രിയില്‍ ആയിരുന്നു. ഇതേ കുറിച്ച് രംഭ തന്നെയാണ് പറഞ്ഞത്. പിന്നീട് മകള്‍ക്ക് സുഖമായെന്നും പ്രാത്ഥിച്ചവര്‍ക്ക് നന്ദിയെന്നും താരം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/83952/malayalams-favorite-actress-looking-very-beautiful-in-saree)