---
title: "ആസിഫലിക്ക് സർപ്രൈസായി റോളക്സ് വാച്ച് നൽകി ഞെട്ടിച്ചു മമ്മൂട്ടി"
english_title: " Mammootty surprised Asifali with a Rolex watch"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83941/mammootty-surprised-asifali-with-a-rolex-watch"
published_at: "2022-12-07T23:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390d382927f4_mammootty.jpg"
keywords: []
---

# ആസിഫലിക്ക് സർപ്രൈസായി റോളക്സ് വാച്ച് നൽകി ഞെട്ടിച്ചു മമ്മൂട്ടി

> **Lead Summary:** റോഷാക്കിലെ അഭിനയത്തിൽ നിരവധി അഭിനന്ദനങ്ങൾ വാരിക്കൂട്ടവെ 'റോഷാക്കി'ന്റെ വിജയാഘ വേളയിൽ ആസിഫ് അലിക്ക് മമ്മൂട്ടി ഒരുക്കിയ സര്‍പ്രൈസ് സമ്മാനമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയ വിഷയം. റോഷാക്ക് വിജയാഘോഷ ചടങ്ങില്‍ ആസിഫലിക്ക് റോളക്സ് വാച് സമ്മാനിച്ചാണ് മമ്മൂട്ടി സർപ്രൈസ് നൽകിയത്. 

## Article Content

റോഷാക്കിലെ അഭിനയത്തിൽ നിരവധി അഭിനന്ദനങ്ങൾ വാരിക്കൂട്ടവെ 'റോഷാക്കി'ന്റെ വിജയാഘ വേളയിൽ ആസിഫ് അലിക്ക് മമ്മൂട്ടി ഒരുക്കിയ സര്‍പ്രൈസ് സമ്മാനമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയ വിഷയം. റോഷാക്ക് വിജയാഘോഷ ചടങ്ങില്‍ ആസിഫലിക്ക് റോളക്സ് വാച് സമ്മാനിച്ചാണ് മമ്മൂട്ടി സർപ്രൈസ് നൽകിയത്. 

'വിക്രം' വൻ വിജയമായപ്പോള്‍ കമല്‍ഹാസൻ സൂര്യക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി ആസിഫലിക്ക് ആ വാച് നൽകിയത്. സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് ആസിഫ് അലി അഭിനയിച്ചത് .

റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു മമ്മൂട്ടി സമ്മാനം നല്‍കിയത്. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു ആ സർപ്രൈസ് .രണ്ടുവാക്ക് പറയാൻ ക്ഷണിച്ച ആസിഫ് അലി സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്‍ത് സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു.

കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പരമാർശിച്ചിരുന്നു മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് റോഷാക്ക് . ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ സഞ്‍ജു ശിവ്‍റാം, ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ ആസിഫ് അലി അതിഥി താരമായിരുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83941/mammootty-surprised-asifali-with-a-rolex-watch)