ഹ്യൂമൻ സ്പൈഡർ; താരമായി, ആവേശമായി അലൈൻ റോബർട്ട്

ഹ്യൂമൻ സ്പൈഡർ; താരമായി, ആവേശമായി അലൈൻ റോബർട്ട്
2022-12-07T21:57:00 | By Kavya N

സ്പൈഡർമാൻ എന്ന സിനിമയുടെ ആരാധകരല്ലാത്തവരായി ആരും ഉണ്ടാകില്ല . സിനിമയിലെ സ്പൈഡർമാനെ പോലെ തന്നെ എത്ര ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിലും നിഷ്പ്രയാസം മുകളിൽ കയറുന്ന ഒരു റിയൽ സ്പൈഡർമാൻ ഉണ്ട് ഇവിടെ.2015 ൽ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾക്ക് മുകളിൽ കയറിയ ലോക റെക്കോർഡ് സ്വന്തമാക്കിയ ഹ്യൂമൻ സ്പൈഡർമാൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിൻറെ യഥാർത്ഥ പേര് അലൈൻ റോബർട്ട് എന്നാണ്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ചിക്കാഗോയിലെ സിറ്റിഗ്രൂപ്പ് സെന്ററിന്റെ 42 നിലകളുള്ള കെട്ടിടത്തിൽ കയറാൻ കഴിഞ്ഞതോടെയാണ് തന്റെ സാഹസിക യാത്ര അലൈൻ ആരംഭിച്ചത്.121 കെട്ടിടങ്ങൾ ആണ് അദ്ദേഹം വിജയകരമായി കയറി റെക്കോർഡ് കരസ്ഥമാക്കിയത്. ഫ്രെയിമുകളോ വിൻഡോ ലെഡ്ജുകളോ ആകട്ടെ, ചുവരുകളിലൂടെ അതിവിദഗ്ധമായി മുകളിലെത്താൻ ഉള്ള കഴിവ് നിരന്തര പരിശ്രമത്തിലൂടെ "ഹ്യൂമൻ സ്പൈഡർ" നേടിയിട്ടുണ്ട്.

ദുബായിലെ 306 മീറ്റർ (1,004 അടി) ഉയരമുള്ള ടവറിൽ വിജയകരമായി കയറിയതോടെയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾക്ക് മുകളിൽ കയറിയ മനുഷ്യൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഇദ്ദേഹത്തിന് സ്വന്തമായത്. ബുർജ് ഖലീഫ, ഈഫൽ ടവർ, സിഡ്‌നിയിലെ ഓപ്പറ ഹൗസ്, വാർസോ മാരിയറ്റ് ഹോട്ടൽ, സാൻ ഫ്രാൻസിസ്കോയുടെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് എന്നിവയാണ് അദ്ദേഹം കയറിയ കെട്ടിടങ്ങൾ .

തന്റെ എട്ടാം വയസ്സിൽ പുറത്തിറങ്ങിയ 'ദി മൗണ്ടൻ' എന്ന സിനിമയാണ് ഈ സാഹസം ചെയ്യാൻ അദ്ദേഹത്തിന് പ്രചോദനമായത്. ചെറുപ്പത്തിൽ ഏറെ ഭയവും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്ന കുട്ടിയായിരുന്നു താനെന്നും നിരന്തരമായ പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഭയത്തെ മാറ്റിനിർത്തി ഈ സാഹസം ചെയ്യാൻ തുടങ്ങിയത്. ആ യാത്ര എളുപ്പമായിരുന്നില്ല എന്നാണ് അലൈൻ തന്റെ ആത്മകഥയിൽ കുറിക്കുന്നു.

Content Highlight: The Human Spider; As the star, Alain Robert excitedly

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup