---
title: "‘അറിയിപ്പുമാ’യി ചാക്കോച്ചനും ദിവ്യപ്രഭയും;ട്രെയിലർ എത്തി"
english_title: "Chakochan and Divyaprabha with 'Ariyipp'; The trailer has launched"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83922/chakochan-and-divyaprabha-with-ariyipp"
published_at: "2022-12-07T20:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390af9e6b18e_33.jpg"
keywords: []
---

# ‘അറിയിപ്പുമാ’യി ചാക്കോച്ചനും ദിവ്യപ്രഭയും;ട്രെയിലർ എത്തി

> **Lead Summary:** **വി**വിധ രാജ്യാന്തര മേളകളിൽ ഇടം നേടിയ മഹേഷ് നാരായണൻ ചിത്രം അറിയിപ്പിന്റെ ട്രെയിലർ എത്തി.നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 16നാണ് ചിത്രം റിലീസിനെത്തുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

## Article Content

**വി**വിധ രാജ്യാന്തര മേളകളിൽ ഇടം നേടിയ മഹേഷ് നാരായണൻ ചിത്രം അറിയിപ്പിന്റെ ട്രെയിലർ എത്തി.നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 16നാണ് ചിത്രം റിലീസിനെത്തുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

മഹേഷ് നാരായണൻ തന്നെയാണ് സിനിമയുടെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ,ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

[https://youtu.be/TBE0VUG3N3M](https://youtu.be/TBE0VUG3N3M)

ദമ്പതികൾ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവർത്തകർക്കിടയിൽ ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നു.ഇത് അവരുടെ ബന്ധത്തിൽ വൈകാരികമായ ഉലച്ചിലുണ്ടാക്കുന്നു.

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ലവ്‌ലീൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും അണിനിരക്കുന്നുണ്ട്.ചിത്രം ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83922/chakochan-and-divyaprabha-with-ariyipp)