---
title: "കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ് നേടിയ ടീമിന്റെ ഭാഗമായി നടി എയ്മ റോസ്‌മി"
english_title: "Actress Aima Rosmi is part of the team that won the Guinness record in Kalaripayat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83918/actress-aima-rosmi-is-part-of-the-team-that-won-the-guinness-record-in-kalaripayat"
published_at: "2022-12-07T20:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390abee80158_AIMA_ROSMI.jpg"
keywords: []
---

# കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ് നേടിയ ടീമിന്റെ ഭാഗമായി നടി എയ്മ റോസ്‌മി

> **Lead Summary:** ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് എയ്മ റോസ്‌മി. ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തിയായാണ് നടി അഭിനയിച്ചത്. ‘ദൂരം’ എന്ന ചിത്രത്തിലൂടെ തന്റെ ഇരട്ട സഹോദരിക്കൊപ്പമാണ് ഐമ സിനിമ ലോകത്തേക്ക് ചുവട് വെച്ചത് .

## Article Content

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് എയ്മ റോസ്‌മി. ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തിയായാണ് നടി അഭിനയിച്ചത്. ‘ദൂരം’ എന്ന ചിത്രത്തിലൂടെ തന്റെ ഇരട്ട സഹോദരിക്കൊപ്പമാണ് ഐമ സിനിമ ലോകത്തേക്ക് ചുവട് വെച്ചത് .

സമൂഹ മാധ്യമങ്ങളിൽ നല്ല രീതിയിൽ ആക്റ്റീവായ നടി തന്റെ വിശഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട് . വിവാഹ ശേഷം സിനിമ ജീവിതത്തിൽ നിന്ന് വിട്ടു നിന്നിരിക്കുകയാണ് നടി . ഇപ്പോഴിതാ,സമൂഹ മാധ്യമങ്ങളിൽ കളരിപ്പയറ്റിൽ ഗിന്നസ് റെക്കോർഡ് നേടിയ ടീമിന്റെ ഭാഗമായ എയ്മക്ക് അഭിനന്ദന പ്രവാഹമാണ്.

ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം കളരി അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ടീം. ടീമിന്റെ ഭാഗമാകാൻ പറ്റിയ സന്തോഷം സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവയ്ക്കുകയാണ് ഐമ. നിർമാതാവ് സോഫിയ പോളിന്റെ മകൻ കെവിൻ പോളി ആണ് ഐമയുടെ ഭർത്താവ് .

ആദ്യമായി മലയാള സിനിമയിൽ ഇരട്ടസഹോദരിമാർ നായികമാരായി എത്തുന്നു എന്ന വാർത്തയിലൂടെയാണ് ഇരുവരും പ്രേക്ഷകരിൽ ഇടം പിടിച്ചത്. ഒരേ ചിത്രത്തിൽ നായികമാരായി എയ്മയും എയ്നയും ചുവടുറപ്പിച്ചെങ്കിലും ഐമയാണ് സിനിമയിൽ സജീവമായി നിന്നത്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൽവ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഐമ വേഷമിട്ടു. നൃത്തരംഗത്തും സജീവമായ ഈ സഹോദരികൾ സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ്. ഏറെ കാലത്തിനു ശേഷം പടയോട്ടം എന്ന സിനിമയിലൂടെ ഒരു തിരിച്ചുവരവ് നടത്തുകയാണ് നടി.

          കുടുംബത്തോടൊപ്പം യുഎഇയിൽ സ്ഥിരതാമസമാക്കിയ ഐമ, നർത്തകി മൈഥിലി റോയിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിനീത് ശ്രീനിവാസന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ വേഷമിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83918/actress-aima-rosmi-is-part-of-the-team-that-won-the-guinness-record-in-kalaripayat)