---
title: "നടിയുടെ കാലില്‍ ഉമ്മ വെച്ചും വിരല്‍ കടിച്ചും  സംവിധായകന്‍ ആര്‍.ജി.വി"
english_title: "Director R.G.V. put kiss on the feet of the actress and bit her finger"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83906/director-rgv-put-kiss-on-the-feet-of-the-actress-and-bit-her-finger"
published_at: "2022-12-07T19:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63909cbfa8812_25.jpg"
keywords: []
---

# നടിയുടെ കാലില്‍ ഉമ്മ വെച്ചും വിരല്‍ കടിച്ചും  സംവിധായകന്‍ ആര്‍.ജി.വി

> **Lead Summary:** **അ**ഭിമുഖത്തിനിടെ നടിയുടെ കാല്‍ ചുംബിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മന സ്റ്റാര്‍ എന്ന യൂട്യൂബ് ചാനലിലാണ് നടി അഷു റെഡ്ഡിയെ ആര്‍ജിവി അഭിമുഖം ചെയ്യുന്നത്.

## Article Content

**അ**ഭിമുഖത്തിനിടെ നടിയുടെ കാല്‍ ചുംബിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മന സ്റ്റാര്‍ എന്ന യൂട്യൂബ് ചാനലിലാണ് നടി അഷു റെഡ്ഡിയെ ആര്‍ജിവി അഭിമുഖം ചെയ്യുന്നത്.

‘ഡെയിഞ്ചറസ് ആര്‍ജിവി വിത്ത് ഡബിള്‍ ഡെയിഞ്ചറസ് അഷു’ എന്ന ടൈറ്റിലോടെയാണ് ഇന്‍ര്‍വ്യൂ വീഡിയോ എത്തിയത്. അഭിമുഖത്തിന്റെ തുടക്കം മുതല്‍ അഷു റെഡ്ഡിയുടെ വര്‍ക്കുകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും എല്ലാം വര്‍മ്മ സംസാരിക്കുന്നുണ്ട്.

അഷു റെഡ്ഡി സോഫയിലും, രാം ഗോപാല്‍ വര്‍മ തറയിലും ഇരുന്നു കൊണ്ടാണ് അഭിമുഖം നടത്തുന്നത്.അഭിമുഖം അവസാനിക്കുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ നടിയോടുള്ള തന്റെ സ്നേഹം അറിയിച്ചത്.

അഷുവിന്റെ സമ്മതത്തോടെ കാല്‍ തൊടുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെരുപ്പ് ഊരി കാലില്‍ ചുംബിക്കുകയും കാല്‍ വിരല്‍ കടിക്കുകയുമാണ് ചെയ്തത്. ‘എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ ഇത് അല്ലാതെ ഇപ്പോള്‍ എനിക്ക് മറ്റൊന്നും തോന്നുന്നില്ല’ എന്ന് പറയുകയായിരുന്നു.

തന്റെ ഈ പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്തനാണ് എന്ന് പറഞ്ഞ ആര്‍ജിവി ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് തനിക്ക് അസൂയ തോന്നുന്നു എന്നും പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83906/director-rgv-put-kiss-on-the-feet-of-the-actress-and-bit-her-finger)