ചിന്തിക്കണം, ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാന്‍; അനുശ്രീ

ചിന്തിക്കണം, ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാന്‍; അനുശ്രീ
2022-12-07T15:53:00 | By Susmitha Surendran

കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അനുശ്രീ. സീരിയല്‍ രംഗത്ത് ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹമായിരുന്നു ഇവരുടേത്. ഗര്‍ഭിണി ആയിരിക്കെ അനുശ്രീ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അമ്മയുടെ പരിചരണത്തില്‍ ആയിരുന്നു പിന്നീട് അനുശ്രീ.

പ്രസവം കഴിഞ്ഞ് മാസങ്ങളായെങ്കിലും അനുശ്രീ ഇപ്പോഴും സ്വന്തം വീട്ടില്‍ തന്നെയാണ് നില്‍ക്കുന്നത്. താനും വിഷ്ണുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും തങ്ങള്‍ പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹം എടുത്തുചാട്ടമായി പോയെന്ന് അനുശ്രീ മുമ്പ് പറഞ്ഞിരുന്നു.


ഇപ്പോഴിതാ, സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ചിന്തിച്ച് വേണം വിവാഹം കഴിക്കാന്‍ എന്നാണ് അനുശ്രീയുടെ പക്ഷം. സ്വന്തം കുടുംബജീവിതം കോമ്പ്രമൈസ് ചെയ്യാന്‍ ആരും ശ്രമിക്കില്ലെന്നും ഒരുപോലെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരെ വേണം വിവാഹം കഴിക്കാന്‍ എന്നുമാണ് അനുശ്രീ പറയുന്നത്.

‘ചിന്തിക്കണം, ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാന്‍. കാരണം നമ്മുടെ കുടുംബജീവിതം അത് ഒരിക്കലും കോമ്പ്രമൈസ് ചെയ്ത് കൊടുക്കാന്‍ നമ്മള്‍ ശ്രമിക്കത്തില്ല. പക്ഷെ കോമ്പ്രമൈസ് ചെയ്യാന്‍ പറ്റുന്നത് ആണെങ്കില്‍ മാക്സിമം കോമ്പ്രമൈസ് ചെയ്യാം. എന്നാല്‍ നമ്മുടെ ഫാമിലി ലൈഫിന് താഴെയോ അല്ലെങ്കില്‍ മോളിലോ ഒരിക്കലും പോകാതെ ഇരിക്കുക.


‘അങ്ങനെയൊരു ബന്ധം കണ്ടുപിടിക്കുക. കാരണം താഴോട്ട് ആണെങ്കില്‍ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല. മോളിലോട്ട് ആണെങ്കില്‍ നമ്മുക്ക് സഹിക്കാന്‍ പറ്റില്ല. നമ്മുടെ ലൈഫിന്റെ ഒരു വേവ് ലെങ്ത് നോക്കിയിട്ട് അതിന് പറ്റുന്ന ഒരാളെ കണ്ടു പിടിച്ച് കല്യാണം കഴിക്കുക. അനുശ്രീ പറഞ്ഞു.

Content Highlight: Anushree's side is that you should think about getting married.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup