---
title: "ചിത്രത്തിൽ കാണുന്ന  ഈ  കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ "
english_title: "Do you understand this child in the picture? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83845/do-you-understand-this-child-in-the-picture-the-picture-went-viral"
published_at: "2022-12-07T14:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639052d50b906_gopi.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന  ഈ  കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപി സുന്ദർ. ഒരു സംഗീതജ്ഞൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് ഇദ്ദേഹം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപി സുന്ദർ. ഒരു സംഗീതജ്ഞൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് ഇദ്ദേഹം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടവയും ആണ്. ഇപ്പോഴും ഇദ്ദേഹം സിനിമയിൽ സജീവമാണ് എങ്കിലും മലയാളത്തിനു പുറമേയുള്ള ഭാഷകളിൽ ആണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതേസമയം വ്യക്തിജീവിതത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഭാര്യയും കുട്ടികളും ഉള്ളപ്പോൾ തന്നെയായിരുന്നു ഇദ്ദേഹം അഭയ ഹിരണ്യമായി എന്ന ഗായികയുമായി റിലേഷൻഷിപ്പിൽ ആയത്. ഇത് വലിയ രീതിയിൽ സദാചാരവാദികളുടെ ഇടയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഗോപി സുന്ദർ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ആയിരുന്നു ഇദ്ദേഹവും ഗായിക അമൃത സുരേഷും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത്.

നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. തബല കൊട്ടുന്ന ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോൾ ഇതിന് താഴെ വന്ന ഒരു കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു തബല ഉണ്ടല്ലോ എന്നാണ് കമൻറ്. ഗോപി സുന്ദറിൻ്റെ റിലേഷൻഷിപ്പുകളെ ഉദ്ദേശിച്ചാണ് ഈ കമൻറ് എന്നത് പകൽപോലെ വ്യക്തം. എന്നാൽ ഇതിന് കലക്കൻ മറുപടി നൽകി സുന്ദർ തന്നെ രംഗത്തെത്തി. ആദ്യം നീ പോയി ഒരു തബലയുടെ ഫോട്ടോ കണ്ടുപിടിക്ക്, ഇതായിരുന്നു ഗോപി സുന്ദർ നടത്തിയ കമൻ്റ്. സന്തോഷമായല്ലോ എന്നാണ് കമന്റ് ഇട്ട വ്യക്തിയോട് ഗോപി സുന്ദർ ആരാധകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83845/do-you-understand-this-child-in-the-picture-the-picture-went-viral)