---
title: "ഒരാളും നമ്മളുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യുകയില്ല; സ്വാസിക"
english_title: "No one will come to us and force us to do anything; Swasika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83839/no-one-will-come-to-us-and-force-us-to-do-anything-swasika"
published_at: "2022-12-07T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63904bea71c2d_swasika.jpg"
keywords: []
---

# ഒരാളും നമ്മളുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യുകയില്ല; സ്വാസിക

> **Lead Summary:** സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഡബ്ലിയു സി സി എന്ന സംഘടനയെ കുറിച്ചാണ് താരം പറയുന്നത്. അത്തരത്തിൽ ഒരു സംഘടനയുടെ ആവശ്യം മലയാള സിനിമയിൽ ഉണ്ടെന്നു തോന്നുന്നില്ല എന്നാണ് താരം പറയുന്നത്.

## Article Content

സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഡബ്ലിയു സി സി എന്ന സംഘടനയെ കുറിച്ചാണ് താരം പറയുന്നത്. അത്തരത്തിൽ ഒരു സംഘടനയുടെ ആവശ്യം മലയാള സിനിമയിൽ ഉണ്ടെന്നു തോന്നുന്നില്ല എന്നാണ് താരം പറയുന്നത്.

> “അത്തരത്തിൽ ഒരു സംഘടനയുടെ ആവശ്യം മലയാള സിനിമയിൽ ഉണ്ട് എന്ന് തോന്നിയിട്ടില്ല. നമ്മളുടെ ഉള്ളിൽ നിന്നും വരേണ്ടത് ആണ് ധൈര്യം. മറ്റേത് സംഘടനയിൽ ആണെങ്കിലും നമ്മൾ ഒരു പരാതിയുമായി ചെന്നാൽ അപ്പോൾ തന്നെ നമുക്ക് നീതി ലഭിക്കുമോ? എന്തിനാണ് ഒരു സംഘടനയിൽ പോയി പരാതി പറയുന്നത്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞാൽ പോരെ?” – സ്വാസിക ചോദിക്കുന്നു.

> “എൻറെ അനുഭവത്തിൽ നിന്നും പറയുകയാണെങ്കിൽ നോ പറയാനുള്ള സ്ഥലത്ത് നോ പറയണം. അങ്ങനെയാണെങ്കിൽ ഒരാളും നമ്മളുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യുകയില്ല.

നമ്മൾ ലോക്ക് ചെയ്ത ഒരു റൂം, അത് നമ്മൾ തുറന്നു കൊടുക്കാതെ മറ്റൊരാൾ അതിനകത്തേക്ക് കടന്നു വരില്ല. ബലംപ്രയോഗിച്ച് നമ്മളെ ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അവർ നമ്മളോട് ചോദിക്കുകയാണ്, അതിനെ എതിർക്കുവാനുള്ള എല്ലാ കഴിവും പെണ്ണുങ്ങൾക്ക് ഉണ്ട്” – സ്വാസിക കൂട്ടിച്ചേർത്തു.

> “മറ്റു തൊഴിലിടങ്ങളെ വച്ചു കമ്പയർ ചെയ്യുമ്പോൾ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യുവാൻ സാധിക്കുന്ന സ്ഥലമാണ് സിനിമ” – സ്വാസിക കൂട്ടിച്ചേർത്തു. അതേ സമയം അടുത്തിടെ താരം നടത്തിയ ഒരു പ്രസ്താവന വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.

അല്പം കണ്ട്രോൾ ചെയ്യുന്ന ഭർത്താവിനെ ആണ് തനിക്ക് വേണ്ടത് എന്നും ഭർത്താവിൻറെ കാൽതൊട്ടുവന്തിക്കുവാൻ തനിക്ക് ഇഷ്ടമാണ് എന്നുമായിരുന്നു സ്വാസിക പറഞ്ഞത്. വലിയ വിവാദമായി മാറിയ ഈ പ്രസ്താവന ഇപ്പോൾ വിശദീകരിക്കുകയാണ് താരം.

ഇതൊരു മോശം പ്രവണതയാണ് എന്ന് അറിയാം എന്നും അത് എല്ലാവരും പിന്തുടരണം എന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും എന്നാൽ തനിക്ക് അത് ഇഷ്ടമായത് കൊണ്ട് താൻ അത് പിന്തുടരും എന്നാണ് പറഞ്ഞത് എന്നും സ്വാസിക കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/83839/no-one-will-come-to-us-and-force-us-to-do-anything-swasika)