---
title: "മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്; ദുരനുഭവം പങ്കുവെച്ച്  ഐശ്വര്യ ലക്ഷ്മി"
english_title: "Bad touching is still a problem; Aishwarya Lakshmi shares her ordeal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83823/bad-touching-is-still-a-problem-aishwarya-lakshmi-shares-her-ordeal"
published_at: "2022-12-07T12:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63903fa7c0eff_aiswarya_lakshmi.jpg"
keywords: []
---

# മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്; ദുരനുഭവം പങ്കുവെച്ച്  ഐശ്വര്യ ലക്ഷ്മി

> **Lead Summary:** മലയാള സിനിമയിലെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് .

## Article Content

മലയാള സിനിമയിലെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് .

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ‘സിനിമ വികടനു’ നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റിയും അതുണ്ടാക്കിയ ആഘാതത്തെപ്പറ്റിയും ഐശ്വര്യ പറഞ്ഞത്.

എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ മോശമായ സ്പര്‍ശം നേരിടേണ്ടിവന്നിട്ടുണ്ടാവും. ചെറുപ്പത്തില്‍ തനിക്കും ഇത് ഉണ്ടായിട്ടുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്.

മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്നു പോവുന്നു. ചെറുപ്പത്തില്‍ ഗുരുവായൂരില്‍വച്ച് അങ്ങനെ ഒരു സംഭവം എനിക്കും നേരിടേണ്ടിവന്നിട്ടുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്.

അന്ന് ഗുരുവായൂരില്‍ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് പിന്നീടു കുറേക്കാലം ഞാന്‍ കരുതിയിരുന്നു.

പക്ഷേ പിന്നെ ഞാനതിനെ തരണം ചെയ്തു. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ് എന്നാണ് താരം പറയുന്നത്. കോയമ്പത്തൂരില്‍ വച്ച് ഒരു സിനിമാ പ്രമോഷനിടെയും അങ്ങനെ സംഭവിച്ചു എന്നും നടി പറഞ്ഞു. അന്ന് ചെറിയ പ്രായമായതിനാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയുമായിരുന്നില്ല.

ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ഞാന്‍ പ്രതികരിക്കും എന്നും നടി പറഞ്ഞു. എന്നാല്‍ അത്തരം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസ്സില്‍ നില്‍ക്കും എന്നും നടി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/83823/bad-touching-is-still-a-problem-aishwarya-lakshmi-shares-her-ordeal)