---
title: "അന്ന് വന്നത് ദൈവമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്; മഞ്ജു പിള്ള പറയുന്നു "
english_title: "I believe it was God who came that day; Manju Pillai says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83686/i-believe-it-was-god-who-came-that-day-manju-pillai-says"
published_at: "2022-12-06T15:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f1898d6c6d_manjupilla_and_dhaya.jpg"
keywords: []
---

# അന്ന് വന്നത് ദൈവമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്; മഞ്ജു പിള്ള പറയുന്നു 

> **Lead Summary:** മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിളള. കോമഡി വേഷങ്ങളിലും സീരിയസ് വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

## Article Content

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിളള. കോമഡി വേഷങ്ങളിലും സീരിയസ് വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

മഞ്ജുവിന്റെ കുടുബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. മലയാള സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവനെയാണ് മഞ്ജു വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ദയ എന്നൊരു മകളുണ്ട്. മൂന്ന് പേരും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ തനിക്കും മകള്‍ക്കും റോമില്‍ വെച്ച് നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു പിള്ള.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. മോളുമായി വലിയൊരു ആപത്തില്‍ പെട്ട് രണ്ടു മണിക്കും മൂന്ന് മണിക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ഇറ്റലിയില്‍ ഞാന്‍ നിന്ന് പോയിട്ടുണ്ട്- എന്നാണ് മഞ്ജു പറയുന്നത്.

മോള്‍ ഒരു അപ്പാര്‍ന്റ്‌മെന്റ് ഫ്‌ലോറന്‍സില്‍ ബുക്ക് ചെയ്തിരുന്നു. പണം നല്‍കിയായിരുന്നു അപാര്‍ന്റ്‌മെന്റ് ബുക്ക് ചെയ്തത്. റോം വരെ അയാളെ കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു. റോം കഴിഞ്ഞു പിന്നെ കിട്ടാതെയായി. ഞങ്ങള്‍ പത്ത് പത്തര ആയപ്പോള്‍ ഫ്‌ലോറന്‍സിലെത്തി. അയാളെ അപ്പോള്‍ മുതല്‍ വിളിക്കുന്നുണ്ട്. കിട്ടുന്നുണ്ടായിരുന്നില്ല. ഫ്‌ലോറന്‍സില്‍ നിന്ന് അയാള്‍ തന്ന അഡ്രസിലേക്ക് ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.

അവിടത്തെ ലോക്കല്‍സിന് ഇംഗ്ലീഷും അറിയില്ലായിരുന്നു. ഞാനും മോളും മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല തണുപ്പും. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. പെട്ടികള്‍ കുറേ ഉണ്ടായിരുന്നു. പെട്ടികള്‍ അവിടെ വച്ച് മകളെയും കൂട്ടി അന്വേക്ഷിക്കാന്‍ പോകാമെന്ന് വിചാരിച്ചാല്‍, പോയി വരുമ്പോള്‍ പെട്ടി കാണില്ല.

മകളെ ഒറ്റയ്ക്ക് വിടാനും പറ്റില്ല. മകളെ ഒറ്റയ്ക്ക് ആക്കി പോകാനും കഴിയില്ല. ആകെ പെട്ടു പോയ അവസ്ഥയായിരുന്നു. അവസാനം ഞാന്‍ അവിടെ അങ്ങനെ ഇരുന്നു ഏകദേശം രണ്ടു മണിവരെ അവിടെ ഇരുന്നു.

അപ്പോള്‍ ഒരു ബംഗ്ലാദേശി മനുഷ്യന്‍ വന്നിട്ടാണ് ഞങ്ങളെ സഹായിച്ചത്. ഞാന്‍ ആരെയും ഉപദ്രവിക്കാറില്ല. അമ്മ പറഞ്ഞിട്ടുണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കരുതെന്ന്. എല്ലാവരെയും ഞാന്‍ ഒരേ കണ്ണില്‍ കാണുന്നവരാണ്. വലിപ്പ ചെറുപ്പമൊന്നുമില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന ആളാണ്. അതുകൊണ്ട് ആയിരിക്കും ഇറ്റലിയില്‍ എനിക്ക് അങ്ങനെ ഒരു സഹായം ലഭിച്ചത്. അന്ന് വന്നത് ദൈവമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മഞ്ജു പിള്ള പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/83686/i-believe-it-was-god-who-came-that-day-manju-pillai-says)