---
title: "വീണ്ടും 'റാം' ചിത്രീകരണം, മൊറോക്കോയിലേക്ക് യാത്ര തിരിച്ച്  മോഹൻലാലും ജീത്തു ജോസഫും"
english_title: "Mohanlal and Jeethu fly to Morocco to shoot 'Ram' again - Photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83647/mohanlal-and-jeethu-fly-to-morocco-to-shoot-ram-again-photo"
published_at: "2022-12-06T13:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ef8aa27062_mohanlal.jpg"
keywords: []
---

# വീണ്ടും 'റാം' ചിത്രീകരണം, മൊറോക്കോയിലേക്ക് യാത്ര തിരിച്ച്  മോഹൻലാലും ജീത്തു ജോസഫും

> **Lead Summary:** മോഹൻലാല്‍ ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് 'റാം'. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

## Article Content

മോഹൻലാല്‍ ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് 'റാം'. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

കൊവിഡ് മഹാമാരി കാരണം ചിത്രത്തിന്റെ ചിത്രീകരണം ഇടയ്‍ക്ക് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വീണ്ടും ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മൊറോക്കോയിലേക്ക് യാത്ര തിരിക്കുന്ന തന്റെയും മോഹൻലാലിന്റെയും ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്.

**

മോഹൻലാലിന്റെ 'റാം' ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായി എന്ന് നേരത്തെ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ഇപ്പോള്‍ മൊറോക്കയിലേക്ക് പോയിരിക്കുന്നത്.

'റാം' ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്‍തിരുന്നു.

[https://www.instagram.com/jeethu4ever/?utm_source=ig_embed&ig_rid=120ba564-20f6-44ab-a20c-9397a6f87c61**](https://www.instagram.com/jeethu4ever/?utm_source=ig_embed&ig_rid=120ba564-20f6-44ab-a20c-9397a6f87c61)

'കൂമൻ' എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/83647/mohanlal-and-jeethu-fly-to-morocco-to-shoot-ram-again-photo)