---
title: "30 നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; ആഘോഷങ്ങളുമായി വിജയ് ആരാധകര്‍"
english_title: "The celebrations of fan group Vijay Makkal Iyakam are now in the news."
publisher: "moviemax.in"
canonical_url: "https://moviemax.in/news/83638/the-celebrations-of-fan-group-vijay-makkal-iyakam-are-now-in-the-news"
published_at: "2022-12-06T13:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ef1d4ace23_vijay.jpg"
keywords: []
---

# 30 നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; ആഘോഷങ്ങളുമായി വിജയ് ആരാധകര്‍

> **Lead Summary:** ഒട്ടനവധി ആരാധകരുള്ള നടനാണ് വിജയ് . താരത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . താരം സമ്മാനിച്ച ഓരോ കഥാപാത്രങ്ങളും എന്നും ആരാധകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞവയാണ് .

## Article Content

ഒട്ടനവധി ആരാധകരുള്ള നടനാണ് വിജയ് . താരത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . താരം സമ്മാനിച്ച ഓരോ കഥാപാത്രങ്ങളും എന്നും ആരാധകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞവയാണ് .

ഇപ്പോഴിതാ സിനിമാ ജീവിതത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിജയ്. ഇതിന്റെ ഭാഗമായി നിരവധി ആഘോഷങ്ങളാണ് തമിഴ്‌നാട്ടില്‍ ആരാധകര്‍ നടത്തുന്നത്. ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഘോഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലെ കുട്ടികള്‍ക്കാണ് മോതിരങ്ങളും വസ്ത്രങ്ങളും ആരാധക കൂട്ടായ്മ സമ്മാനിച്ചിരിക്കുന്നത്.

നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ 20 നവജാത ശിശുക്കള്‍ക്കും വിജയ് ആരാധകര്‍ സ്വര്‍ണമോതിരം സമ്മാനിച്ചിരുന്നു. അതേസമയം, വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ‘വാരിസ്’ ആണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ശ്രീകാന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. തമന്‍ ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തു വന്ന ‘രഞ്ജിതമേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്.

സംക്രാന്തി റിലീസ് ആയി അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. ക്ലാഷ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. അജിത്തിന്റെ ‘തുനിവ്’ ചിത്രവും സംക്രാന്തി റിലീസ് ആയി ജനുവരിയിലാണ് എത്തുന്നത്. എച്ച് വിനോത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/83638/the-celebrations-of-fan-group-vijay-makkal-iyakam-are-now-in-the-news)