നെഗറ്റീവ് വേഷമാണ് കൂടുതൽ ഇഷ്ടം, അതിനൊരു കാരണമുണ്ട് ....

നെഗറ്റീവ് വേഷമാണ് കൂടുതൽ ഇഷ്ടം, അതിനൊരു  കാരണമുണ്ട് ....
2021-11-01T15:33:00 | By Susmitha Surendran

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. വില്ലത്തി വേഷങ്ങളിലാണ് താരം അധികം പ്രത്യക്ഷപ്പെടാറുള്ളത്. ലക്ഷ്മിപ്രിയ എന്ന പേരിനെക്കാളും പ്രിയ എന്നാണ് താരത്തിനെ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ സസ്നേഹത്തിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ അഭിനയിക്കുന്നത്.

രേഖ രതീഷ് അവതരിപ്പിക്കുന്ന ഇന്ദിര എന്ന കഥാപാത്രത്തിന്റെ മരുമകളുടെ റോളിലാണ് താരം എത്തുന്നത്. കൂടാതെ ഏഷ്യനെറ്റ് തന്നെ സംപ്രേക്ഷണം ചെയ്ത കറുത്ത മുത്തിലും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ശരണ്യ ശശി അവതരിപ്പിച്ച കന്യ എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി പ്രിയ അവതരിപ്പിച്ചത്.

ചെറിയ ഇടവേളയ്ക്ക് ശേഷം ലക്ഷ്മിപ്രിയ വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിത അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലക്ഷ്മി പ്രിയ. നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പഠനവുമായി ബന്ധപ്പെട്ട ചൈനയിലായിരുന്നു താരം. എംബിബിഎസ് പഠനത്തിന് ശേഷം താരം തിരികെ എത്തിയിട്ടുണ്ട്. പിജി എടുക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ ആഗ്രഹം. ഇത്രയും നാൾ എവിടെ ആയിരുന്നു എന്നുള്ള അനുവിന്റെ ചോദ്യത്തിനായിരുന്നു നടി ഉത്തരം നൽകിയത്.

ചൈനയിലാണ് പഠിച്ചത് എന്ന് അറിഞ്ഞതോടെ കൊറാണോ അവിടെ നിന്ന് കൊണ്ടുവന്നത് താനാണോ എന്ന് പലരും കളിയാക്കി ചോദിച്ചിട്ടുണ്ട് നടി പറയുന്നു. 'ഞാനല്ല, വേറേ ആരോ ആണ് കൊണ്ടുവന്നത്. ഞങ്ങള്‍ നിന്ന സ്ഥലത്തല്ല വന്നതെന്നും ലക്ഷ്മി അനുവിന്റെ ചോദ്യത്തിന് ചിരിയോടെ ഉത്തരം നൽകി.

കൂടാതെ നേരത്തെ മുതൽ തന്നെ ഡോക്ടർ ആകാൻ അതിയായ താൽപര്യമുണ്ടായിരുന്നു എന്നും ലക്ഷ്മി പറയുന്നു. ഡോക്ടർ ആകുക എന്നതിനോടൊപ്പം തന്നെ പുറത്ത് പോയി പഠിക്കാനും താൽപര്യമുണ്ടായിരുന്നു എന്നും താരം പറയുന്നു. ലക്ഷ്മിയെ കൂടാതെ ചേച്ചിയും ഡോക്ടറാണ്.

കൂടാതെ സീരിയലിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ കൂടുതൽ ഇഷ്ടമാണെന്നും താരം പറയുന്നു. കാരണം കൂടുതൽ പെർഫോം ചെയ്യാൻ പറ്റും. ലക്ഷ്മി പറഞ്ഞതിനെ അനുവും പിന്തുണയ്ക്കുന്നുണ്ട്. തനിക്കും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ ആണ് കൂടുതൽ ഇഷ്ടമെന്നാണ് അനുവും പറയുന്നത് .

നമ്മൾ മികച്ച രീതിയിൽ ആ കഥാപാത്രം ചെയ്താൽ മാത്രമേ ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയുള്ളൂ. കൂടാതെ നമ്മളെ ഓർമിച്ച് ഇരിക്കുകയും ചെയ്യുമെന്നും ലക്ഷ്മി പറയുന്നു. ഇന്നും കറുത്ത മുത്തിലെ കന്യ എന്ന കഥാപാത്രം പ്രേക്ഷകർ ഓർമിച്ച് വയ്ക്കുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.

കൂടാതെ പ്രേക്ഷകരുടെ പെരുമാറ്റത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്നും ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവർ റിയൽ ലൈഫിലും അങ്ങനെയാണെന്നായിരുന്നു പ്രേക്ഷകരുടെ ധാരണ. എന്നാൽ ഇപ്പോൾ അതിൽ ഒരു മാറ്റം വന്നിട്ടുണ്ട്. ഇത്തരത്തിലുളള ഒന്ന് രണ്ട് അഭിമുഖം കണ്ടിട്ടാണ് പ്രേക്ഷകർക്ക് താൻ എന്താണെന്ന് മനസ്സിലായത്. ഇപ്പോൾ കുറച്ച് പേരുടെയൊക്കെ മനോഭാവം മാറിയിട്ടുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്ന ആരും റിയൽ ലൈഫിൽ അങ്ങനെയല്ല. വളരെ ശാന്ത ശീലരും നന്മയുള്ളവരുമൊക്കെയാണെന്നും അനുവും പറയുന്നു. നെഗറ്റീവ് ക്യാരക്ടർ ചെയ്യുമ്പോൾ നമ്മൾ കുറച്ച് കൂടി ലൊക്കേഷനിലും മാറ്റും ഫ്രീ ആയിരിക്കുമെന്നും ലക്ഷ്മിയെ പിന്തുണച്ച് അനുവും പറയുന്നു. 


Content Highlight: I like negative roles more, there is a reason for that ....

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup