വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി അവാര്‍ഡുകളും നേടിയിരുന്നു നടന്. അതേസമയം ഒരഭിമുഖത്തില്‍ സിനിമയിലെ വിഗ്ഗ് ഉപയോഗത്തെ കുറിച്ചും തന് റെ വസ്ത്രധാരണരീതിയെ കുറിച്ചും നടന് മനസുതുറന്നിരുന്നു. സിനിമയില്‍ വന്ന കാലം മുതല്‍ ഏകദേശം 2015വരെയും പല രീതിയിലുളള വിഗ് വെച്ചാണ് അഭിനയിച്ചിട്ടുളളതെന്ന് സിദ്ധിഖ് പറയുന്നു. അതൊക്കെ ഞാന്‍ തന്നെയാണ് കണ്ടെത്തുന്നത്.
എന്റെ സിനിമയിലെ കോസ്റ്റ്യൂം പോലും ഞാന്‍ ശ്രദ്ധിക്കും. അതൊക്കെ കാലാകാലങ്ങളായി അങ്ങനെയാണ്. സിനിമയില്‍ വിഗ്ഗ് വെയ്ക്കുന്നു എന്ന് കരുതി ജീവിതത്തില്‍ അതേപോലെ നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ അതിനു എറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞിട്ടുളളത് മമ്മൂക്കയാണ്. നീ ഇങ്ങനെ നടന്നോ എന്ന് പറഞ്ഞു കളിയാക്കും. ഒരിക്കല്‍ മധു സാര്‍ കണ്ടപ്പോള്‍ പറഞ്ഞു സിനിമയിലെ പോലെ വിഗ്ഗൊക്കെ വെച്ച് മിടുക്കനായി നടന്നൂടെ എന്ന്. പിന്നീട് എനിക്കതിന് തിരിച്ചടിക്കാന്‍ അവസരമുണ്ടായി.
മധു സാറിനെ പിന്നെ ഒരിക്കല്‍ ഞാന്‍ കണ്ടപ്പോള്‍ അദ്ദേഹം നരച്ച താടിയും മുടിയുമായി വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇതൊക്കെ ഒന്ന് കറുപ്പിച്ച് നടന്നൂടെ എന്ന്. അപ്പോള്‍ അദ്ദേഹം അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് ഒരു കമന്റും പാസാക്കി ഒഴിഞ്ഞുമാറി. സിദ്ധിഖ് പറഞ്ഞു.
I had a chance to retaliate- Siddique