---
title: "ബിഗ് ബോസ് സ്റ്റാർ  ബഷീര്‍ ബഷിയുടെ ഭാര്യ മഷൂറയുടെ ബേബി ഷവർ ചിത്രങ്ങള്‍ വൈറല്‍"
english_title: "Bigg Boss star Basheer Basheer's wife Mashura's baby shower pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83560/bigg-boss-star-basheer-basheers-wife-mashuras-baby-shower-pictures-go-viral"
published_at: "2022-12-05T22:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e244e42de1_mashoora.jpg"
keywords: []
---

# ബിഗ് ബോസ് സ്റ്റാർ  ബഷീര്‍ ബഷിയുടെ ഭാര്യ മഷൂറയുടെ ബേബി ഷവർ ചിത്രങ്ങള്‍ വൈറല്‍

> **Lead Summary:** **മോ**ഡലും നടനും ബിഗ് ബോസ് സ്റ്റാറുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. താരത്തിന് വിമര്‍ശനം ലഭിക്കുന്നതും ഇതേ കാര്യത്തിനാണ്.

## Article Content

**മോ**ഡലും നടനും ബിഗ് ബോസ് സ്റ്റാറുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. താരത്തിന് വിമര്‍ശനം ലഭിക്കുന്നതും ഇതേ കാര്യത്തിനാണ്.

അതേസമയം കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീര്‍ ഇപ്പോള്‍. രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുമ്പാണ് ബഷീര്‍ വെളിപ്പെടുത്തിയത്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗര്‍ഭിണിയാകുന്നതെന്ന് മഷൂറ തന്നെ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

കുഞ്ഞ് ഉണ്ടാകാത്തത്തിൽ താൻ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോൾ ജീവിതം ധന്യമായപോലെ അതീവ സന്തോഷത്തിലാണെന്നും മഷൂറ പറ‍ഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നത്. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും കുടുംബം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മഷൂറയുടെ ബേബി ഷവർ ചടങ്ങിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള ഗൗണില്‍ സുന്ദരിയായിരിക്കുകയാണ് മഷൂറ. മഷൂറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

'ഗർഭിണിയുടെ എല്ലാ ദിവസവും അത്ര ഈസിയല്ല....എങ്കിലും ഓരോ ദിവസവും ഓരോ സെക്കൻഡും ഞാൻ കുഞ്ഞിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നു'- എന്ന് പറഞ്ഞുകൊണ്ടാണ് മഷു പോസ്റ്റ് തുടങ്ങുന്നത്. എല്ലാവരോടും സ്നേഹം മാത്രം. എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ വ്യക്തിയാക്കിയതിന് ബഷീറിന് നന്ദിയെന്നും മഷു പോസ്റ്റിലൂടെ കുറിച്ചു.

അതിഥികളെ സ്വീകരിക്കുന്നതിന്റെ തിരക്ക് ആയതുകൊണ്ട് ഒരു ഫോട്ടോ പോലും ബഷീറിനൊപ്പം എടുക്കാൻ കഴിയാഞ്ഞതിന്റെ ചെറിയ പരിഭവവും മഷൂറ പോസ്റ്റിലൂടെ പങ്കുവച്ചു. നിരവധി പേരാണ് മഷൂറയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് കമന്‍റുകള്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83560/bigg-boss-star-basheer-basheers-wife-mashuras-baby-shower-pictures-go-viral)