---
title: "'ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പൃഥ്വിരാജ്' സന്തോഷം പങ്കുവെച്ച് അനുമോൾ "
english_title: "Anumol shared his happiness that 'that boy is doing well'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83559/anumol-shared-his-happiness-that-that-boy-is-doing-well"
published_at: "2022-12-05T22:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e22cf0dabc_anumol.jpg"
keywords: []
---

# 'ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പൃഥ്വിരാജ്' സന്തോഷം പങ്കുവെച്ച് അനുമോൾ 

> **Lead Summary:** **വ**ർഷങ്ങളായി മലയാളം മിനിസ്‌ക്രീൻ രംഗത്ത് സജീവ സാന്നിധ്യമാണ് അനുമോൾ. 'അനുജത്തി' എന്ന സീരിയലിലൂടെ ആണ് നടി മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. 'ഒരിടത്ത് ഒരു രാജകുമാരി', 'സീത' തുടങ്ങിയ പരമ്പരകളിലും 'ടമാർ പടാർ', 'സ്റ്റാർ മാജിക്ക്' തുടങ്ങിയ പരിപാടികളിലൂടെയും ആണ് അനുമോൾ ഇന്നത്തെ ജനപ്രീതിയിലേക്ക് എത്തുന്നത്.

## Article Content

**വ**ർഷങ്ങളായി മലയാളം മിനിസ്‌ക്രീൻ രംഗത്ത് സജീവ സാന്നിധ്യമാണ് അനുമോൾ. 'അനുജത്തി' എന്ന സീരിയലിലൂടെ ആണ് നടി മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. 'ഒരിടത്ത് ഒരു രാജകുമാരി', 'സീത' തുടങ്ങിയ പരമ്പരകളിലും 'ടമാർ പടാർ', 'സ്റ്റാർ മാജിക്ക്' തുടങ്ങിയ പരിപാടികളിലൂടെയും ആണ് അനുമോൾ ഇന്നത്തെ ജനപ്രീതിയിലേക്ക് എത്തുന്നത്.

സോഷ്യൽ മീഡിയയിലും വിശേഷങ്ങൾ പങ്കുവെച്ച് സജീവമാണ് താരം. ബിഹൈൻഡ് വുഡ്‍സിന് നൽകിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. 'സു സൂ' എന്ന സീരിയലിലും അനുമോൾ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരനും ഇതിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

*

മല്ലിക സുകുമാരനെ പോലെ വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാനായത് ഭാഗ്യമാണെന്നും മല്ലികാമ്മയോട് പേടിയാണെന്നും, സെറ്റിൽ മറ്റെല്ലാവരോടും തമാശ പറയാൻ പോകുമെങ്കിലും മല്ലികാമ്മയുടെ അടുത്ത് തമാശ പറയാറില്ലെന്നുമാണ് അനുമോൽ പറയുന്നത്.

'അടുത്തിടെ പൃഥിരാജ് തിരുവനന്തപുരത്ത് വന്നപ്പോൾ മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ട് മൂന്ന് പേരെയൊക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞു. പക്ഷെ അന്ന് ഞാൻ തിരുവനന്തപുരത്തില്ലായിരുന്നു.*

* ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് ഞാനായിരുന്നു. ഇനി വരുമ്പോൾ ഉറപ്പായും വിളിക്കാമെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രോഗ്രാം രാജുവേട്ടൻ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞിരുന്നു. എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെന്നും പറഞ്ഞു. ഭയങ്കര സന്തോഷം ആയി,'* എന്നും അനുമോൾ പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അത്തരം പ്രചരണങ്ങൾ തെറ്റാണെന്നും അനുമോൾ പറഞ്ഞു.

'കല്യാണ ആലോചനകൾ വരുന്നുണ്ട്. ഇപ്പോൾ എല്ലാവരും ലൗ മാര്യേജ് ആണല്ലോ. ഇപ്പോൾ എന്നെ ആരും ലൗ ചെയ്യുന്നില്ല. എവിടെ ചെന്നാലും എന്നെ അനിയത്തി ആയാണ് കാണുന്നത്. എന്താണെന്നറിയില്ല, ചിലപ്പോൾ ആർട്ടിസ്റ്റ് ആയതിന്റെ പേടി ആയിരിക്കും'. എനിക്ക് കല്യാണം ആയാൽ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്നും നടി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലും വലിയ ആരാധക വൃന്ദം അനുമോൾക്കുണ്ട്. എട്ട് വർഷത്തോളമായി സീരിയൽ രംഗത്തുള്ള തനിക്ക് ടെലിവിഷൻ ഷോയിൽ നിന്നുമാണ് കൂടുതൽ ജനപ്രീതി ലഭിച്ചതെന്നും അനുമോൾ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/83559/anumol-shared-his-happiness-that-that-boy-is-doing-well)