---
title: "'എത്ര വയ്യെങ്കിലും ജോലി ചെയ്തേ പറ്റൂവെന്ന അവസ്ഥയാണ്' -ബീന ആന്റണി"
english_title: "'It is a situation where you can work as much as you want' -Beana Antony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83558/it-is-a-situation-where-you-can-work-as-much-as-you-want-beana-antony"
published_at: "2022-12-05T22:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e21217d361_beena_antony.jpg"
keywords: []
---

# 'എത്ര വയ്യെങ്കിലും ജോലി ചെയ്തേ പറ്റൂവെന്ന അവസ്ഥയാണ്' -ബീന ആന്റണി

> **Lead Summary:** **മ**ലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും സിനിമ-സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്.

## Article Content

**മ**ലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. 1991ൽ അഭിനയരംഗത്തേക്ക് എത്തിയ താരം മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോഴും സിനിമ-സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ്.

നായികയായും സ്വഭാവ നടിയായും ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം തിളങ്ങിയ താരം, ടെലിവിഷൻ രംഗത്ത് കൈവെക്കാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിൽ ബീന എത്തിയിട്ടുണ്ട്. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് താരം. ബീനയുടെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്.

ഇപ്പോഴിതാ ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും കുറിപ്പുമാണ് വൈറലാകുന്നത്. കടുത്ത പനിയായിട്ടും അത് വകവെയ്ക്കാതെ ഡബ്ബിങ് ജോലികൾ ചെയ്യുന്ന ബീന ആന്റണിയുടെ ഫോട്ടോയാണ് പുതിയ പോസ്റ്റിലുള്ളത്.

*

'എത്ര വയ്യെങ്കിലും എന്റെ ജോലി ചെയ്തെ പറ്റൂവെന്ന അവസ്ഥയാണ്.' 'സീരിയൽ.... റെസ്റ്റ് എടുത്ത് ഇരിക്കാൻ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെ എല്ലാം ഈശ്വരനെ ഏൽപ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം. കുറച്ച് ദിവസങ്ങളായി വൈറൽ ഫീവറിന്റെ പിടിയിലാണ്...'* ബീന ആന്റണി കുറിച്ചു.

ബീന ആന്റണിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതും നിരവധി പേർ കമന്റുമായി എത്തി. പെട്ടന്ന് സുഖം പ്രാപിക്കുന്നതിനായി ഞങ്ങൾ എല്ലാവരും പ്രാർഥിക്കുന്നുണ്ടെന്നാണ് ബീനയുടെ ആരാധകർ കമന്റിലൂടെ കുറിച്ചത്.

പ്രാർഥനകൾ നേർന്നവർക്ക് ബീനയും നന്ദി അറിയിച്ചു. മൗനരാഗത്തിന് പുറമെ ആവണി എന്നൊരു സീരിയലിലും ബീന ആന്റണി പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. അമ്മ വേഷമാണ് ആവണിയിൽ ബീന ആന്റണിക്ക്.

സീരിയലിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ബീനയ്ക്കും ഭർത്താവ് മനോജിനും നിരവധി കുടുംബപ്രേക്ഷകർ ആരാധകരായുണ്ട്. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83558/it-is-a-situation-where-you-can-work-as-much-as-you-want-beana-antony)