---
title: "രണ്‍ബീര്‍-ആലിയ വിവാഹം മാറ്റിവച്ചു,കാരണം ഇതാണ്   "
english_title: "The Ranbir-Alia marriage was postponed because of this"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8351/the-ranbir-alia-marriage-was-postponed-because-of-this"
published_at: "2021-11-01T14:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617fb43c5bba2_kapoor.jpg"
keywords: []
---

# രണ്‍ബീര്‍-ആലിയ വിവാഹം മാറ്റിവച്ചു,കാരണം ഇതാണ്   

> **Lead Summary:** തങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ ജീവിതത്തില്‍ കൈ കോര്‍ക്കുന്നുവെന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ടാണ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കി മാറ്റുന്നത്. താരവിവാഹങ്ങള്‍ എന്നും മാധ്യമങ്ങളുടേയും ആരാധകരുടേയും ചര്‍ച്ചാ വിഷയമാണ്.

## Article Content

തങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ ജീവിതത്തില്‍ കൈ കോര്‍ക്കുന്നുവെന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ടാണ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കി മാറ്റുന്നത്. താരവിവാഹങ്ങള്‍ എന്നും മാധ്യമങ്ങളുടേയും ആരാധകരുടേയും ചര്‍ച്ചാ വിഷയമാണ്.

ഇപ്പോള്‍ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ യുവതാരങ്ങളുടെ പ്രണയം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആലിയയും രണ്‍ബീറും. താരകുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീറും ആലിയയും തങ്ങളുടെ പ്രതിഭ കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തവരാണ്. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് മുതല്‍ ആരാധകരും ആഘോഷം ആരംഭിച്ചു.

പ്രണയത്തിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഈ വര്‍ഷം അവസാനം ഡിസംബറില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ വച്ചാകും രണ്‍ബീറും ആലിയയും വിവാഹം കഴിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീറിന്റെ കുടുംബ താമസിക്കുന്ന വീടിന് അടുത്തു തന്നെയായി രണ്‍ബീറും ആലിയയും പുതിയ വീട് എടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്‍ബീര്‍ വിദേശത്തായിരുന്ന സമയത്ത് ഈ വീടിന്റെ അറ്റകുറ്റ പണികള്‍ ശ്രദ്ധിക്കാനായി ആലിയ എത്തിയതും ചര്‍ച്ചയായിരുന്നു.

ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും കുടുംബങ്ങള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചകളും രണ്‍ബീറിന്റെ വീട്ടിലെ ചടങ്ങുകള്‍ക്കും മറ്റുമുണ്ടായ ആലിയയുടെ സാന്നിധ്യവുമെല്ലാം വിവാഹ വാര്‍ത്തകളെ ചൂടുപിടിപ്പിക്കുന്നതായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹം ഈ ഡിസംബറില്‍ നടക്കില്ല. വിവാഹം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം വൈകുമെന്ന് പറയുന്നത്.

തങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കാനാണ് രണ്‍ബീറും ആലിയയും പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനായി ഇനിയും കുറച്ച് സമയം വേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ മനസിലുള്ളത് പോലൊരു വിവാഹം നടത്തുക സാധ്യമാകില്ല. അതിനാല്‍ വിവാഹം അടുത്ത വര്‍ഷത്തേക്ക് നീട്ടി വച്ചിരിക്കുകയാണ് രണ്‍ബീറും ആലിയയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ആലിയ ഭട്ട് പങ്കുവച്ച തന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ മോതിരം കാണിക്കുകയാണ് ചിത്രത്തില്‍ ആലിയ. താരത്തിന്റെ മോതിരത്തിലെ എട്ട് എന്ന നമ്പര്‍ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇത് രണ്‍ബീറിന്റെ ഭാഗ്യ നമ്പര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നേരത്തേയും ആലിയയുടെ മോതിരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ വിരലിലെ മോതിരം രണ്‍ബീറും ആലിയയും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് നടന്നുവെന്നതിന്റെ തെളിവാണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ കൊവിഡ് പ്രതിസന്ധി ഇല്ലായിരുന്നുവെങ്കില്‍ താനും ആലിയയും ഇതിനോടകം തന്നെ വിവാഹം കഴിച്ചിട്ടുണ്ടാകുമെന്ന് രണ്‍ബീര്‍ തന്നെ പറഞ്ഞിരുന്നു.

അതേസമയം രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ആലിയയുടെ അമ്മ സോണി റാസ്ദാന്‍ നേരത്തെ പറഞ്ഞത്. അതേസമയം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഷംഷേരയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. ജീലേ സര, ഗംഗുഭായ് കത്തിയാവാഡി, ആര്‍ആര്‍ആര്‍ ആണ് ആലിയയുടെ പുതിയ സിനിമകള്‍. തെലുങ്ക് അരങ്ങേറ്റ സിനിമയായ ആര്‍ആര്‍ആറില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് മറ്റ് പ്രധാന താരങ്ങള്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/8351/the-ranbir-alia-marriage-was-postponed-because-of-this)