ഇപ്പോഴിത തന്റെ പ്രിയപ്പെട്ട നടന്മാരെ കുറിച്ച് വെളിപ്പടുത്തുകയാണ് താരം. തെന്നിന്ത്യയിലെ മുൻനിര താരങ്ങളോടൊപ്പവും യുവതാരങ്ങളോടൊപ്പവും ഒരുപോലെ തിളങ്ങിയ ഉര്‍വ്വശിയുടെ ഇഷ്ട്ട നടന് ഭരത് ഗോപിയാണ്. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ...മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുള്ള ഒരു ചരിത്രം മലയാള സിനിമയ്ക്കില്ലല്ലോ. റെയില്‍പാളങ്ങള്‍ പോലെയാണവര്‍. പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ എക്കാലത്തേയും എന്റെ ഇഷ്ട നടന് ഭരത് ഗോപിയാണ്. ഒരു നായകന് എന്ന് കേള്‍ക്കുമ്പോള്‍ എപ്പോഴും മനസില്‍ വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്.
ഒരു നായകന്റെ കെട്ടുകാഴ്ച്ചകളൊന്നും ആവശ്യമില്ലാത്ത നടനാണ് ഭരത് ഗോപി. താന്‍ അദ്ദേഹത്തെ ഗോപി മാമ എന്നാണ് വിളിച്ചിരുന്നത്. ഭരത് ഗോപി കഴിഞ്ഞാല്‍ പിന്നെ തിലകന്, നെടുമുടി വേണു എന്നിവരാണ് പ്രിയപ്പെട്ടവര്‍. പുതിയ തലമുറയെടുക്കുമ്പോള് പൃഥ്വി, ഫഹദ്, ദുല്‍ഖര്‍, നിവിന്‍, ടൊവിനോ, എന്നിവരെയെല്ലാം ഇഷ്ടമാണെന്ന് ഉർവശി പറഞ്ഞു.
മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തിൽ. ഉര്‍വശി പറയുന്നു. പോയ വർഷം നാല് ചിത്രങ്ങളാണ് ഉർവശിയുടേതായി പുറത്തു വന്നത്. 2020ന്റെ തുടക്കത്തിൽ പുറത്തു വന്ന വരനെ ആവശ്യമുണ്ട് ആണ് പുറത്തു വന്ന മലയാള ചിത്രം.
Urvashi talks openly about her favorite actor