logo

ആരാധകരുടെ ഇഷ്ട്ട താരങ്ങളായി യുവയും മൃദുലയും

Published at Jan 10, 2021 11:44 AM ആരാധകരുടെ ഇഷ്ട്ട താരങ്ങളായി യുവയും മൃദുലയും

വ്യത്യസ്ത സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തില് ഇടം നേടിയവരാണ് മൃദുലയും യുവകൃഷ്ണയും.എന്നാല്‍ ഇപ്പോള്‍ ജീവിത പങ്കാളികളാവാന്‍ പോകുകയാണ് ഇരുവരും. കൃഷ്ണതുളസിയിലൂടെയായിരുന്നു മൃദുല ശ്രദ്ധിക്കപ്പെട്ടത്.  മഞ്ഞില് വിരിഞ്ഞ പൂവെന്ന പരമ്പരയിലൂടെയായിരുന്നു യുവകൃഷ്ണ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.


അടുത്തിടെയായിരുന്നു യുവകൃഷ്ണ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. മൃദുലയായിരുന്നു താരത്തിന് ജീവിതപങ്കാളിയായി എത്തുന്നത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ മൃദുല വിജയാണ് യുവയുടെ ജീവിതസഖിയാവുന്നത്. അഭിനയ രംഗത്ത് സജീവമാണെങ്കിലും ഇതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല ഇരുവരും. ഇരുവര്‍ക്കൊപ്പവും അഭിനയിച്ച രേഖ രതീഷായിരുന്നു ഈ വിവാഹത്തിന് നിമിത്തമായി മാറിയത്.


 അടുത്തിടെയാണ് യുവകൃഷ്ണ സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയത്. അഭിനയത്തിന് പുറമെ മികച്ച ഗായകനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മെന്റലിസത്തിലും മാജിക്കിലുമുള്ള കഴിവും യുവ പ്രകടിപ്പിച്ചിരുന്നു. . തങ്ങള്‍ ഇരുവരും സ്റ്റാര്‍ മാജിക്കിലേക്ക് എത്തുന്നുണ്ടെന്നറിയിച്ചായിരുന്നു യുവയും മൃദുലയും നേരത്തെ എത്തിയത്. ഇരുവരും എത്തിയതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.


Young and soft as fans' favorite stars

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories