നിനച്ചിരിക്കാത്ത നിമിഷത്തിലെത്തിയ മരണം; ഭാര്യയുടെ വിയോഗത്തിൽ ഭർത്താവിന്റെ കണ്ണ് നനയിക്കുന്ന പോസ്റ്റ്

നിനച്ചിരിക്കാത്ത നിമിഷത്തിലെത്തിയ മരണം; ഭാര്യയുടെ വിയോഗത്തിൽ ഭർത്താവിന്റെ കണ്ണ് നനയിക്കുന്ന പോസ്റ്റ്
2022-12-04T22:56:00 | By Vyshnavy Rajan

രണം നിനച്ചിരിക്കാത്ത നിമിഷത്തിലാണ് വരിക എന്ന് പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ അത് സത്യമാണ് താനും. അത്തരത്തിൽ നിനച്ചിരിക്കാത്ത നിമിഷത്തിൽ സംഭവിച്ച ഒരു മരണത്തിൻറെ ദുഃഖത്തിലാണ് ഫിലാഡൽഫിയാ നഗരം.

കഴിഞ്ഞ ദിവസമാണ് ഇവിടെ തൻറെ രണ്ടാമത്തെ മകന് ജന്മം നൽകി ദിവസങ്ങൾ മാത്രം പൂർത്തിയാകവേ 30 കാരിയായ യുവതി മരണപ്പെട്ടത്. ന്യൂടൗണിലെ ജെന്നിഫർ ക്രാസ്‌ന എന്ന യുവതിയാണ് തൻറെ കുഞ്ഞു ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മരണപ്പെട്ടത്.

തീർത്തും അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇവർ ചാൾസ്‌ടൗൺ എലിമെന്ററി സ്കൂൾ അധ്യാപിക കൂടിയായിരുന്നു. തന്റെ ഭാര്യയുടെ വിയോഗം അറിയിച്ചുകൊണ്ട് ഇവരുടെ ഭർത്താവ് ജെസ്സി ക്രാസ്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വൈകാരികമായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഇവരുടെ ആദ്യത്തെ കുഞ്ഞിനെ രണ്ടു വയസ്സു മാത്രമാണ് പ്രായം. തൻറെ ഭാര്യയെ കുറിച്ച് ജെസ്സി ക്രാസ്ന ഏറെ വൈകാരികമായി കുറിച്ചത് ഇങ്ങനെ

ഈ ലോകത്തിൽ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നത് അവളുടെ പുഞ്ചിരിയായിരുന്നു. ഓരോ നിമിഷത്തിലും അത് കാണാനാണ് ഞാൻ ഏറ്റവും അധികം ആഗ്രഹിച്ചത്. കുഞ്ഞുങ്ങളെ അവൾക്ക് വലിയ ഇഷ്ടമായിരുന്നു.

അമ്മയാകുന്നത് അനുഗ്രഹീതമായ കാര്യമായാണ് അവൾ കരുതിയിരുന്നത്. അവൾ ഞങ്ങളുടെ മക്കളെ ഏറെ സ്നേഹിച്ചിരുന്നു. അവരുടെ അമ്മയായതിൽ അവൾ ഏറെ സന്തോഷിച്ചിരുന്നു.

സ്കൂളിൽ ഒന്നിലെയും രണ്ടിലയും കുട്ടികളെ ആയിരുന്നു അവൾ പഠിപ്പിച്ചിരുന്നത്. അവരെയും അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. അവരോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും അവൾ ഏറെ ആസ്വദിച്ചിരുന്നു.

മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലായിരുന്നു അവളും സന്തോഷം കണ്ടെത്തിയിരുന്നത്. സഹായം അപേക്ഷിച്ചു തനിക്ക് മുൻപിൽ ആരെങ്കിലും വന്നാൽ ഒരിക്കലും അവൾ അവരെ നിരാശരാക്കില്ലായിരുന്നു. ചെയ്യാൻ പറ്റുന്ന സഹായങ്ങളെല്ലാം അവൾ എല്ലാവർക്കും ചെയ്തു കൊടുക്കുമായിരുന്നു. എൻറെ സ്വർഗ്ഗമായിരുന്നു അവൾ.

10 വർഷം നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും 2019 -ൽ വിവാഹിതരായത്. പക്ഷേ ജീവിതം ആസ്വദിച്ചു തുടങ്ങും മുൻപേ തന്റെ പ്രിയപ്പെട്ടവനെയും പൊന്നോമനകളെയും തനിച്ചാക്കി ജെനിഫർ യാത്രയായി.

Content Highlight: Death at an unexpected moment; Husband's tearful post on his wife's demise

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup