ജോലി എലിയെ പിടുത്തം; ശമ്പളമോ...? 1.13 കോടി

ജോലി എലിയെ പിടുത്തം; ശമ്പളമോ...? 1.13 കോടി
Dec 3, 2022 04:15 PM | By Vyshnavy Rajan

ന്യൂയോർക്ക് തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ഒരാളെ തിരയുകയാണ്. ആരാണ് ആ ശത്രു എന്നല്ലേ? എലികളാണ് ആ ശത്രു. ഈ തിങ്കളാഴ്ചയാണ് ന്യൂയോർക്ക് സിറ്റി മേയറുടെ ഓഫീസ് ന​ഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കാനായി ഒരാളെ വേണം എന്ന് പരസ്യം നൽകിയിരിക്കുന്നത്.

എലികളെ ഇല്ലാതാക്കാനായി ഒരു രാജാവിനെ തന്നെയാണ് ന​ഗരം തിരയുന്നത്. ഇയാൾക്ക് ശമ്പളം കുറച്ചൊന്നുമല്ല, വർഷത്തിൽ ഒരു കോടിക്ക് മുകളിൽ ഈ പോസ്റ്റിലേക്കെത്തുന്നയാൾക്ക് ശമ്പളം കിട്ടും.

പദ്ധതികൾ തയ്യാറാക്കുക, അതിന് മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാൾക്ക് ചെയ്യേണ്ടി വരിക. അങ്ങനെ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ച് കഴിഞ്ഞു.

ന്യൂയോർക്കിൽ ഏകദേശം 1.8 കോടി എലികളെങ്കിലും ഉണ്ട് എന്നാണ് കരുതുന്നത്. ഈ എലികളെ എല്ലാം ഇല്ലാതാക്കാനായാണ് ഇപ്പോൾ ന​ഗരം ഒരാളെ തിരയുന്നത്. ഒപ്പം തന്നെ പ്രസിദ്ധീകരിച്ച പരസ്യത്തിൽ എലിശല്ല്യം ഇല്ലാതെയാക്കാൻ ന​ഗരവാസികളും ശ്രമിക്കണം എന്ന് പറയുന്നു.

ന​ഗരത്തിന്റെ മേയർ എറിക് ആഡംസ് ആണ് എലിയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരാൾക്ക് വേണ്ടി പരസ്യം നൽകിയിരിക്കുന്നതും എലികളെ ഇല്ലാതെയാക്കാൻ സഹായിക്കുന്നവർക്കായി ഇത്രയധികം തുക നൽകാൻ തയ്യാറാണ് എന്നും അറിയിച്ചത്.

എറിക് പറയുന്നത്, പ്രോജക്ട് മാനേജ്മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആർക്കും അപേക്ഷിക്കാൻ അർഹതയുണ്ട് എന്നാണ്. ഒപ്പം അങ്ങനെ ഇല്ലാതാക്കുന്ന ആളുകൾക്കായി 1.13 കോടി രൂപ നൽകുമെന്നും എറിക് പറഞ്ഞു. ഒക്ടോബറിൽ, മേയർ എറിക് ആഡംസ് ഒരു വാർത്താ സമ്മേളനം നടത്തിയിരുന്നു.

അതിൽ വർധിച്ചു വരുന്ന എലികളുടെ എണ്ണത്തിനെതിരായ പോരാട്ടത്തെ കുറ്റകൃത്യങ്ങൾക്കും അസമത്വത്തിനും എതിരായ പോരാട്ടത്തിന്റെ അതേ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നും അതില്ലാതായാലെ മനുഷ്യന് സമാധാനമായി ന​ഗരത്തിൽ ജീവിക്കാൻ സാധിക്കൂ എന്നും പറഞ്ഞിരുന്നു.

Catching the job rat; Salary...? 1.13 crore

Next TV

Related Stories
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories










News Roundup






GCC News