---
title: "വിളിക്കാത്ത വിവാഹത്തിന് ചെന്ന ഒരു വിദ്യാർത്ഥിയോട്  വരൻ പറഞ്ഞത്; വീഡിയോ വൈറൽ "
english_title: "The groom said to a student who went to an uninvited wedding; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83194/the-groom-said-to-a-student-who-went-to-an-uninvited-wedding-the-video-went-viral"
published_at: "2022-12-03T15:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b24ca07525_Untitled-1.jpg"
keywords: []
---

# വിളിക്കാത്ത വിവാഹത്തിന് ചെന്ന ഒരു വിദ്യാർത്ഥിയോട്  വരൻ പറഞ്ഞത്; വീഡിയോ വൈറൽ 

> **Lead Summary:** **വി**ളിക്കാത്ത വിവാഹത്തിന് കയറിച്ചെന്ന് ഭക്ഷണം കഴിക്കുന്നവരെ നാം സിനിമയിലും ജീവിതത്തിലും കണ്ടിട്ടുണ്ടാവും. നമ്മളിൽ ചിലരൊക്കെ അങ്ങനെ ചെയ്തിട്ടും ഉണ്ടാകും.

## Article Content

**വി**ളിക്കാത്ത വിവാഹത്തിന് കയറിച്ചെന്ന് ഭക്ഷണം കഴിക്കുന്നവരെ നാം സിനിമയിലും ജീവിതത്തിലും കണ്ടിട്ടുണ്ടാവും. നമ്മളിൽ ചിലരൊക്കെ അങ്ങനെ ചെയ്തിട്ടും ഉണ്ടാകും.

കഴിഞ്ഞ ദിവസം ഭോപ്പാലിൽ വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ച ഒരു എംബിഎ വിദ്യാർത്ഥിയെ കൊണ്ട് വീട്ടുകാർ പാത്രം കഴുകിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു.

എന്നാൽ, ഇപ്പോൾ വിളിക്കാത്ത വിവാഹത്തിന് ചെന്ന ഒരു വിദ്യാർത്ഥി വരനോട് തന്നെ വിവാഹത്തിന് വിളിച്ചിട്ടില്ല എന്നും വിളിക്കാതെ കയറി വന്നതാണ് എന്നും പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്.

'താൻ വിളിക്കാതെയാണ് വന്നത്, എന്തെങ്കിലും കുറച്ച് ഭക്ഷണം കഴിക്കാം എന്ന് കരുതിത്തന്നെ കയറി വന്നതാണ്' എന്നാണ് വിദ്യാർത്ഥി പറയുന്നത്. 'ഞാനൊരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് ഇവിടെ കഴിക്കാൻ വേണ്ടി കയറി വന്നതാണ്' എന്നാണ് വിദ്യാർത്ഥി പറയുന്നത്.

ഒപ്പം നിങ്ങളുടെ കല്ല്യാണത്തിന് വിളിക്കാതെ വന്ന് കുറച്ച് ഭക്ഷണം കഴിച്ചതിൽ ബുദ്ധിമുട്ടുണ്ടോ എന്നും വിദ്യാർത്ഥി ചോദിക്കുന്നുണ്ട്. എന്നാൽ, 'തനിക്ക് അതിൽ യാതൊരു കുഴപ്പവുമില്ല എന്നും കുറച്ച് ഭക്ഷണം ഹോസ്റ്റലിലേക്ക് പൊതിഞ്ഞെടുത്തോളൂ' എന്നുമാണ് വരൻ പറയുന്നത്.

ഐഎഫ്‍എസ് ഓഫീസറായ അവനീഷ് ശരണാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചത്. 'ദൈവം നിങ്ങളെ അനു​ഗ്രഹിക്കട്ടെ' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. ഭൂരിഭാ​ഗം പേരും വരന്റെ അനുകമ്പാ മനോഭാവത്തേയും വിദ്യാർത്ഥിയുടെ തുറന്ന് പറയാൻ കാണിച്ച മനസിനേയും അഭിനന്ദിച്ചു. ഇതുപോലെ ഉള്ള ആളുകളാണ് ബിഹാറിനെയും ബീഹാറിലുള്ളവരെയും അഭിമാനികളാക്കുന്നത് എന്നായിരുന്നു ഒരാൾ കമന്റിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/83194/the-groom-said-to-a-student-who-went-to-an-uninvited-wedding-the-video-went-viral)