പ്രായമൊക്കെ വെറും നമ്പറല്ലേ; സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന വയോധകന്‍; വീഡിയോ

പ്രായമൊക്കെ വെറും നമ്പറല്ലേ; സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന വയോധകന്‍; വീഡിയോ
Dec 1, 2022 08:20 AM | By Susmitha Surendran

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തങ്ങളായ പല വീഡിയോകളും നാം കാണാറുണ്ട്. പ്രത്യേകിച്ച് പ്രായമായവരുടെ വീഡിയോകള്‍ കാണാന്‍ ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. പ്രായം ഒന്നിനും ഒരു തടസമല്ലെന്നും പ്രായം വെറും നമ്പർ മാത്രമാണെന്നും ഓർമിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സൈക്കിളില്‍ അഭ്യാസം കാണിക്കുന്ന ഒരു വയോധകനെ ആണ് വീഡിയോയില്‍ കാണുന്നത്. മഴയുള്ള ദിവസമാണ് റോഡിലൂടെ വയോധകന്‍റെ സൈക്കിള്‍ അഭ്യാസം. മഴയും സൈക്കിളിലെ തന്‍റെ അഭ്യാസവും ഒരുപോലെ ആസ്വദിക്കുന്ന വയോധകനെ ആണ് വീഡിയോയില്‍ കാണുന്നത്.

കയ്യൊക്കെ വീശിയാണ് വയോധകന്‍റെ സൈക്കിള്‍ സവാരി. അതേ റോഡിലൂടെ കടന്നുപോയ ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഈ ദൃശ്യം പകര്‍ത്തിയത്. സിന്ദഗി ഗുല്‍സാര്‍ ഹേ എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഓരോ നിമിഷവും ആസ്വദിക്കൂ...' എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

https://twitter.com/i/status/1597592952489922560

76,000-ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 4,900-ല്‍ അധികം ലൈക്കുകളും വീഡിയോ ഇതുവരെ നേടിക്കഴിഞ്ഞു. നിരവധി ആളുകള്‍ വയോധകനെ പ്രശംസിച്ചു കൊണ്ട് കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ജീവിതം ആസ്വദിക്കൂ എന്നും ഇതാണ് യാഥാര്‍ഥ ജീവിതം എന്നും മനോഹരമായ വീഡിയോ എന്നുമൊക്കെ ആണ് ആളുകളുടെ കമന്‍റുകള്‍.

Age is not just a number; An elderly man exercising on a bicycle; Video

Next TV

Related Stories
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
Top Stories










News Roundup