'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്
Nov 30, 2022 08:49 PM | By Susmitha Surendran

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'കടുവ'. പൃഥ്വിരാജ് മാസ് പരിവേഷത്തിൽ എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയും ബോക്സ് ഓഫീസിൽ മിന്നും വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനും നടന്നു. ഈ അവസരത്തിൽ പൃഥ്വിരാജ് തന്നിൽ പുലർത്തിയ വിശ്വാസം കൊണ്ടാണെന്ന് താൻ കടുവയിൽ എത്തിപ്പെട്ടതെന്ന് പറയുകയാണ് ഷാജി കൈലാസ്. നമ്മൾ ഒരുക്കിയ ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നത് തന്നെയാണ് ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം.

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഞാൻ കടുവ എന്ന ചിത്രവുമായി എത്തിയപ്പോൾ, ആ ചിത്രത്തെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കുമെന്നും ഷാജി കൈലാസ് കുറിക്കുന്നു.

പൃഥ്വിരാജിനൊപ്പം വീണ്ടും ഒന്നിച്ച കാപ്പക്കും, പ്രീയപ്പെട്ട മോഹൻലാലിനൊപ്പം ഒന്നിച്ച എലോണിനും നിങ്ങളുടെ ഓരോരുത്തരുടേയും സ്നേഹവും പ്രാർഥനയും പിന്തുണയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ, നിങ്ങളെ രസിപ്പിക്കുന്ന കൂടുതൽ മികച്ച ചിത്രങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശ്രമം തുടരുകയാണെന്നും സംവിധായകൻ കുറിച്ചു.

ഷാജി കൈലാസിന്റെ വാക്കുകൾ

നമ്മൾ ഒരുക്കിയ ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നത് തന്നെയാണ് ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഞാൻ കടുവ എന്ന ചിത്രവുമായി എത്തിയപ്പോൾ, ആ ചിത്രത്തെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും.

ഈ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ബി ഉണ്ണികൃഷ്ണൻ എന്നിവർ നൽകിയ സ്നേഹത്തിനും അവർ പറഞ്ഞ വാക്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. എന്നിലേക്ക് ഈ ചിത്രമെത്തിയത് പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസം കൊണ്ടാണെന്ന് ഞാൻ തിരിച്ചറിയുന്നു.

ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല.. ആ വിശ്വാസം കാത്ത് സൂക്ഷിക്കാൻ സാധിച്ചു എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.. ഈ സിനിമ ഏറ്റവും മികച്ച രീതിയിൽ സാക്ഷാത്കരിക്കാൻ എനിക്കൊപ്പം നിന്ന ജിനു എബ്രഹാമിനും, ഇതിൽ സഹകരിച്ച ഓരോരുത്തർക്കുമുള്ള നന്ദി വാക്കുകൾ കൊണ്ട് പറഞ്ഞ് തീർക്കാൻ സാധിക്കുന്നതല്ല..

രാജുവിനൊപ്പം വീണ്ടും ഒന്നിച്ച കാപ്പക്കും, പ്രീയപ്പെട്ട മോഹൻലാലിനൊപ്പം ഒന്നിച്ച എലോണിനും നിങ്ങളുടെ ഓരോരുത്തരുടേയും സ്നേഹവും പ്രാർഥനയും പിന്തുണയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ, നിങ്ങളെ രസിപ്പിക്കുന്ന കൂടുതൽ മികച്ച ചിത്രങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശ്രമം തുടരട്ടെ...

'Prithviraj's faith in me is a tiger': Shaji Kailas shares his happiness

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories