ജീവിച്ചിരുന്ന സമയത്ത് ചിരു മേഘ് നയെ എത്രത്തോളം സ് നേഹിച്ചിട്ടുണ്ടെന്നോര്ത്തായിരുന്നു എല്ലാവരും സങ്കടപ്പെട്ടത്. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ് ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു.ആണ് കുട്ടിയായിരിക്കും ജനിക്കാന്‍ പോവുന്നതെന്നായിരുന്നു ചിരു പറഞ്ഞത്. മുന്‍പ് താന്കാണിച്ച വികൃതികളെല്ലാം അവനും കാണിക്കുമെന്നും ചിരു സഹോദരനായ ധ്രുവിനോട് പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലായി ആണ്‍കുട്ടിയായിരുന്നു കുടുംബത്തിലേക്ക് എത്തിയത്. ചിന്റുവെന്നായിരുന്നു കുഞ്ഞിന് ചെല്ലപ്പേരിട്ടത്.
പേരിടല്‍ ചടങ്ങ് വിപുലമായി നടത്തുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ അറിയിച്ചത്. കുഞ്ഞതിഥിയുടെ ചിത്രങ്ങളും പേരും അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍ കുഞ്ഞതിഥിക്കായി പ്രത്യേക തൊട്ടിലൊരുക്കിയായിരുന്നു ആരാധകര്‍ മേഘ് നയെ കാണാനെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഏറെ വിശേഷമായൊരു സമ്മാനം താരത്തിന് ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഒരു ഫ്രെയിമിൽ സന്തോഷം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നു! ഈ മനോഹരമായ സമ്മാനത്തിന് നന്ദിയെന്നും താരം കുറിച്ചിരുന്നു.
I want to keep happiness in one frame-Meghna Raj