ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളില്‍ അഭിനയിച്ചതിന് ശേഷം അതുപേക്ഷിച്ച് സിനിമയിലേക്ക് എത്തിയതായിരുന്നു നടി. സണ്ണിയെ പോലെ കേരളത്തിലടക്കം ഏറ്റവുമധികം ആരാധകരുള്ള പോണ്‍ താരമാണ് മിയ ഖലീഫ. അമേരിക്കന്‍ ലബനീസ് വംശജയായ മിയയെ കുറിച്ചുള്ള കാര്യങ്ങള്‍ ഇന്ത്യയിലും വലിയ വാര്‍ത്തയാവാറുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാന്‍ മിയയുടെ സാന്നിധ്യമുണ്ടാവുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതോടെ ടെലിവിഷന്‍ പ്രേക്ഷകരും ഒന്ന് ആവേശത്തിലായിരിക്കുകയാണ്.

നടിയും മോഡലുമായ മിയ ഖലീഫയെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നത് റെക്കോര്‍ഡ് കണക്കിന് ആരാധകരാണ്. 27.7 മില്യണ്‍ ആരാധകരാണ് മിയയ്ക്കുള്ളത്. മിയയെ പോലൊരു നടിയ്ക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ നേട്ടമാണിത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് ഹിന്ദിയില്‍ മത്സരിക്കാന്‍ മിയയും വരുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാവും മിയ എത്തുകയെന്നും സൂചനയുണ്ടായിരുന്നു.
സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാറാം സീസണാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ മിയ താല്‍പര്യം കാണിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ നടിയെ സമീപിച്ചെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് മിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് എന്‍ട്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വിറ്ററിലൂടെയാണ് മിയ ആരാധകരോട് പറഞ്ഞിരിക്കുന്നത്.

'ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല. അതിനാല്‍ ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതില്‍ നിന്നും പുറത്താക്കണം', എന്നുമാണ് മിയ ട്വീറ്റിലൂടെ പറയുന്നത്.
വളരെ കുറഞ്ഞ സമയം കൊണ്ട് മിയ ബിഗ് ബോസിലേക്ക് വരുമെന്ന് ആഗ്രഹിച്ചവര്‍ക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ്. മുന്‍പും ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മിയ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.
Former Pon star Mia Khalifa joins Bigg Boss; New report
































_(30).jpeg)
_(24).jpeg)
.jpeg)
