---
title: "തടി വെയ്ക്കാനുള്ള കഠിന പരിശ്രമത്തിൽ മീനാക്ഷി; വീഡിയോ"
english_title: "Now Meenakshi's video is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82642/now-meenakshis-video-is-going-viral"
published_at: "2022-11-30T12:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386fb4202b03_menakshi.jpg"
keywords: []
---

# തടി വെയ്ക്കാനുള്ള കഠിന പരിശ്രമത്തിൽ മീനാക്ഷി; വീഡിയോ

> **Lead Summary:** അഭിനേത്രി എന്നതിലുപരി കുട്ടി അവതാരകയായി വന്ന് പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയായ താരമാണ് മീനാക്ഷി അനൂപ്. അവതരണവും തനിക്ക് വഴങ്ങുമെന്ന് ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാളികളെ ബോധ്യപ്പെടുത്തിയത്. ഇപ്പോൾ കുട്ടി പാട്ടുകാരേക്കാൾ ഏറെ മീനൂട്ടിയുടെ വർത്തമാനം കേൾക്കാൻ കൂടിയാണ് ആളുകൾ ടോപ്‌ സിംഗർ കാണുന്നത്.

## Article Content

അഭിനേത്രി എന്നതിലുപരി കുട്ടി അവതാരകയായി വന്ന് പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയായ താരമാണ് മീനാക്ഷി അനൂപ്. അവതരണവും തനിക്ക് വഴങ്ങുമെന്ന് ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാളികളെ ബോധ്യപ്പെടുത്തിയത്. ഇപ്പോൾ കുട്ടി പാട്ടുകാരേക്കാൾ ഏറെ മീനൂട്ടിയുടെ വർത്തമാനം കേൾക്കാൻ കൂടിയാണ് ആളുകൾ ടോപ്‌ സിംഗർ കാണുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ യുട്യൂബിൽ പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ വേഗത്തിലാണ് വൈറലാകുന്നത്. തടി വയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് മീനാക്ഷി ഇപ്പോള്‍. അതിന് വേണ്ടി ഒരു ദിവസം എന്തൊക്കെ കഴിക്കാം എന്നതിനെ കുറിച്ചാണ് നടിയുടെ പുതിയ വീഡിയോ.

ഒരു ദിവസം ആറ് മീല്‍സ് വരെ കഴിക്കണം എന്നാണത്രെ പറയുന്നത്. ആറ് നേരവും ചോറുണ്ണുകയല്ല, മറിച്ച് ചെറിയ സ്‌നാക്‌സ് കഴിക്കുന്നത് പോലും മീല്‍സില്‍ പെടുത്തിക്കൊണ്ടാണ് മീനാക്ഷി വീഡിയോ ചെയ്തിരിയ്ക്കുന്നത്. കാര്യമായ വിശേഷങ്ങള്‍ ഒന്നും തന്നെ വീഡിയോയില്‍ പറയുന്നില്ല.

തിന്നുക വെറുതേ ഇരിക്കു, വീണ്ടും തിന്നുക വെറുതേ ഇരിക്കുക എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഒരു കട്ടന്‍ ചായയില്‍ ആണ് ദിവസം തുടങ്ങുന്നത്. പിന്നെ ബ്രേക്ക് ഫാസ്റ്റ്. ഉച്ച ഭക്ഷണത്തിന് മുന്‍പ് ലഘുവായി പഴവര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും. അത് കഴിഞ്ഞ് വൈകിട്ട് ഒരു ചായയും എന്തെങ്കിലും സ്‌നാക്‌സി. രാത്രി കുറച്ച് വെജിറ്റബിള്‍സ് എന്ന രീതിയിലാണ് മീനാക്ഷി വെല്ലുവിളി ഏറ്റെടുത്തത്.

എന്നാല്‍ ഈ ഒരൊറ്റ ദിവസം കൊണ്ട് ഈ വെല്ലുവിളി ഞാന്‍ അവസാനിപ്പിക്കും എന്ന് താരം പറയുന്നു. ഈ രീതിയില്‍ തുടര്‍ന്ന് പോയാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് മരിക്കും. വയറ് ഓവറായി നിറയുമ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു എന്നൊക്കെയുള്ള ബുദ്ധിമുട്ടുകള്‍ മീനാക്ഷി പറയുന്നുണ്ട്.

ഇതിനെ മീനാക്ഷി ആരാധകർ എങ്ങനെ സ്വീകരിച്ചു എന്നത് അറിയില്ല. കമന്റ് ബോക്സ്‌ താരം തന്നെ ഓഫ്‌ ചെയ്തിരിക്കുകയാണ്. ‘അമര്‍ അക്ബര്‍ അന്തോണി’യിലൂടെയായിരുന്നു മീനാക്ഷിയുടെ അരങ്ങേറ്റം. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗഥ, കോലുമിഠായി, മോഹന്‍ലാല്‍ തുടങ്ങി അനവധി ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/82642/now-meenakshis-video-is-going-viral)