---
title: "ഉടമ തനിക്കായി ഭക്ഷണം വിളമ്പുന്നത് കണ്ട് തുള്ളിച്ചാടി നായ;  വീഡിയോ വൈറൽ "
english_title: "A dog jumps at its owner serving food for itself; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82617/a-dog-jumps-at-its-owner-serving-food-for-itself-the-video-went-viral"
published_at: "2022-11-30T10:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386e0186a98a_viral.jpg"
keywords: []
---

# ഉടമ തനിക്കായി ഭക്ഷണം വിളമ്പുന്നത് കണ്ട് തുള്ളിച്ചാടി നായ;  വീഡിയോ വൈറൽ 

> **Lead Summary:** വളർത്തു നായകളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. പലരും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നായകളെ കാണുന്നത് തന്നെ.

## Article Content

വളർത്തു നായകളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. പലരും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നായകളെ കാണുന്നത് തന്നെ.

ഇവിടെയിതാ ഒരു വളർത്തു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ ഭക്ഷണം കണ്ട നായയുടെ ആവേശമാണ് വീഡിയോയില്‍ കാണുന്നത്. അടുക്കളയില്‍ ഉടമ തന്‍റെ ഭക്ഷണം പ്ലേറ്റിലേയ്ക്ക് എടുക്കുന്നത് തൊട്ടടുത്ത് നിന്ന് കാണുന്ന നായ തുള്ളിച്ചാടുകയാണ്.

സന്തോഷം സഹിക്കാനാകാതെ വളരെ ഉയരത്തിലേയ്ക്ക് ചാടുകയാണ് നായ. അടുക്കളയുടെ പുറത്തുനിന്ന് ഇത് കാണുന്ന മറ്റൊരു നായയെയും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

[**https://twitter.com/i/status/1596906057464483841**](https://twitter.com/i/status/1596906057464483841)

3.4 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ചിരിച്ച് മരിച്ചു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/82617/a-dog-jumps-at-its-owner-serving-food-for-itself-the-video-went-viral)