ഓരോ കഥാപാത്രവും വേറിട്ട് നിര് ത്താന് താരത്തിന് സാധിക്കാറുമുണ്ട് എന്നും സാധിക്കാറുണ്ട് എന്നത് ഏറെ പ്രത്യേകതയുള്ളതാണ്.പുതിയതായി മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയില്‍ അഭിനയിക്കാന്ഒരുങ്ങുകയാണ് താരം.
ഭാര്യ കവിതയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകള്‍ നന്ദിത, മകന് കൃഷാല്‍. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നുവെന്നാണ് നന്ദു പറയുന്നത്. നന്ദുവിന്റെ ജീവിത സഖിയായ കവിത നന്ദുവിന്റെ സുഹൃത്തിന്റെ മകളയിരുന്നു.അഹം എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റായി ചെയ്യുന്നു. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമുണ്ട്. നടന് മോഹന്‍ലാലാണ് തന്റെ സുഹൃത്തായ കൃഷ്ണകുമാര്‍ മദ്രാസിലുണ്ടെന്ന് പറയുന്നത്. അങ്ങനെ അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോയി. അദ്ദേഹത്തിന് ഒരു ആയൂര്‍വേദ മരുന്ന് ഫാക്ടറിയാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മദ്രാസില്‍ പോകുമ്പോള്‍ എന്നെ വിട്ടിലേക്ക് വിളിക്കും. ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. സൗഹൃദത്തിനു ഏറെ വില കൊടുക്കന്ന ആളാണ് ഞാന്‍.അത് അദ്ദേഹത്തിനുമറിയാം.ചിറ്റപ്പന് മരിച്ചതിന് ശേഷം ഞാന്‍ പിതൃസ്ഥാനത്ത് കാണുന്നത് കവിതയുടെ അച്ഛനെയാണ്.അതിനാല്‍ തന്നെ ഇന്നും നല്ല സുഹൃത്തുക്കളാന്ന്.എന്റെ ജീവിതത്തിലെ അവസാന വാക്ക് അദ്ധേഹമാണെന്ന് നന്ദു പറഞ്ഞു.
അദ്ദേഹത്തിന്റെ മദ്രാസിലെ ഫാക്ടറി ഉപേക്ഷിച്ച് ഇപ്പോള്‍ തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തു. ജീവിതം ബാങ്ക് പോലെയാണെന്നാണ് നന്ദു പറയുന്നത്. അത്യാവശ്യം ബാലന്‍സ് ഉണ്ടെങ്കില്‍ ബഹുമാനം കിട്ടും. അവിടുത്തെ ജീവനക്കാര്‍ നമ്മളെ നോക്കി ചിരിക്കും. എന്നാല്‍ ബാലന്‍സ് പൂജ്യം ആണെങ്കില്‍ അവര്‍ കണ്ട ഭാവം പോലും നടിക്കില്ല. അതുപോലെയാണ് ജീവിതവും.
Life is like a bank, you get respect if you have the necessary balance — thank you actor