ശുചിമുറിയിൽ യുവതി പ്രസവിച്ചു; മകള്‍ക്ക് 'ലിറ്റിൽ നഗറ്റ്’ എന്ന് പേരുമിട്ടു!

 ശുചിമുറിയിൽ യുവതി പ്രസവിച്ചു; മകള്‍ക്ക് 'ലിറ്റിൽ നഗറ്റ്’ എന്ന് പേരുമിട്ടു!
Nov 27, 2022 01:35 PM | By Susmitha Surendran

മക്ഡൊണാൾഡ് റെസ്റ്റോറെന്‍റിന്‍റെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. നവംബർ 23ന് യുഎസിലാണ് സംഭവം നടന്നത്. ആശുപത്രിയിലേയ്ക്കുള്ള യാത്രാ മധ്യേ മക്ഡൊണാൾഡില്‍ പങ്കാളിയോടൊപ്പം എത്തിയ യുവതി അവിടത്തെ ജീവനക്കാരുടെ സഹായത്തോടെയാണ് കുഞ്ഞിന് ജന്മം നൽകിയത്.

അലാൻഡ്രിയ വർത്തി എന്ന യുവതിയും പ്രതിശ്രുത വരൻ ഡിയാൻഡ്രേ ഫിലിപ്പ്സും അറ്റ്ലാൻഡ ആശുപത്രിയിലേക്കു പോകുകയായിരുന്നു. യാത്രാ മധ്യേ പെട്ടെന്ന് അലാൻഡ്രിയക്ക് ശുചിമുറി ഉപയോഗിക്കുന്നതിനായി മക്ഡൊണാള്‍ഡ് റെസ്റ്റോറെന്റിൽ കയറി. ഈ സമയം അലാൻഡ്രിയക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

അറ്റ്ലാൻഡയുടെ ഭർത്താവ് അപ്പോഴും കാറിലിരിക്കുകയായിരുന്നു. വര്‍ത്തി നിലവിളിച്ചതോടെ മാനേജർ ടുണീഷ്യയും ജീവനക്കാരും സഹായത്തിന് ഓടിയെത്തുകയായിരുന്നു. എല്ലാവരുടെയും സഹായത്തോടെ വർത്തി ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നു. യുവതിയുടെ പ്രസവ സമയം അടുത്തതായി ഭർത്താവിനെ ടുണീഷ്യ അറിയിക്കുകയായിരുന്നു.

‘മക്ഡോണാൾഡിലെ സ്ത്രീകളാണ് ​ഞങ്ങളെ സഹായിച്ചത്. അവളുടെ പാദങ്ങൾ എന്റെ കാൽമുട്ടിലേക്ക് ഉയർത്തി വച്ചു. മൂന്നുതവണ അവളോട് പുഷ്ചെയ്യാൻ ആവശ്യപ്പെട്ടു.

15 മിനിറ്റിനകം വർത്തി കുഞ്ഞിനു ജന്മം നൽകി. ലിറ്റിൽ നഗറ്റ് എന്നാണ് ഞങ്ങൾ കുഞ്ഞിനിട്ടിരിക്കുന്ന ഓമനപ്പേര്.’– ഫിലിപ്സ് വ്യക്തമാക്കി. 'ഞങ്ങള്‍ എല്ലാവരും അമ്മമാരാണ്. അതുകൊണ്ടു തന്നെ ഒരുമിച്ചു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

ക്ഷേ, കുഞ്ഞ് അച്ഛന്റെ കൈകളിലേക്ക് പിറന്നു വീഴണമെന്ന് ഞങ്ങളും കരുതി. അങ്ങനെയാണ് അദ്ദേഹത്തെയും വിളിച്ചത്’– മാനേജർ വ്യക്തമാക്കി. അതേസമയം, പ്രസവസമയത്ത് സഹായത്തിനായി എത്തിയ സ്ത്രീകൾക്ക് 250 ഡോളർ വീതം പാരിതോഷികമായി നൽകാനും റെസ്റ്റോറെന്‍റ് അധികൃതർ തീരുമാനിച്ചു.


A woman gave birth to a baby in the washroom

Next TV

Related Stories
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories