---
title: "ഗായകൻ ശ്രീനാഥ് വിവാഹിതനായി"
english_title: "Singer Srinath got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82142/singer-srinath-got-married"
published_at: "2022-11-26T18:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638214da9d79e_sreenad.jpg"
keywords: []
---

# ഗായകൻ ശ്രീനാഥ് വിവാഹിതനായി

> **Lead Summary:** സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതനായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി. ‌

## Article Content

സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതനായ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി. ‌

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വച്ചായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വധൂവരന്മാർക്ക് ആശംസയും അനു​ഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു.

നടൻമാരായ ജയറാം, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, റഹ്മാൻ, സംവിധായകൻ ജോഷി, ടൊവിനോ തോമസ്, മമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വിവാഹ ചടങ്ങിൽ വധുവരൻമാർക്ക് ആശംസകൾ നേരാനെത്തി.

മെയ് 26ന് ആയിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രീനാഥ് തന്നെ സന്തോഷ വാർത്ത ആരാധകരെ അറിയിക്കുക ആയിരുന്നു. അശ്വതിയും ഒത്തുള്ള ശ്രീനാഥിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/82142/singer-srinath-got-married)