---
title: "വയസൻ സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് പോത്തിൻകൂട്ടം, വീഡിയോ "
english_title: "A herd of buffaloes surrounds an old lion and attacks it, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81999/a-herd-of-buffaloes-surrounds-an-old-lion-and-attacks-it-video"
published_at: "2022-11-25T19:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380c4e610f2b_viral.jpg"
keywords: []
---

# വയസൻ സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് പോത്തിൻകൂട്ടം, വീഡിയോ 

> **Lead Summary:** കാട്ടിലെ രാജാവാണ് സിംഹം എന്നാണല്ലോ പറയുന്നത്? ആ രാജാവ് പേടിക്കുന്ന എത്ര സന്ദർഭങ്ങളുണ്ടാവും? വളരെ കുറച്ചാവും അല്ലേ? എന്നാലും അത്തരം സന്ദർഭങ്ങളുണ്ട് എന്നതിൽ തർക്കമില്ല. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

## Article Content

കാട്ടിലെ രാജാവാണ് സിംഹം എന്നാണല്ലോ പറയുന്നത്? ആ രാജാവ് പേടിക്കുന്ന എത്ര സന്ദർഭങ്ങളുണ്ടാവും? വളരെ കുറച്ചാവും അല്ലേ? എന്നാലും അത്തരം സന്ദർഭങ്ങളുണ്ട് എന്നതിൽ തർക്കമില്ല. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

പോത്തിൻകൂട്ടത്തെ ഭയപ്പെടുന്ന ഒരു വയസൻ സിം​ഹമാണ് വീഡിയോയിൽ. ഡിയോൺ കെൽബ്രിക് എന്നൊരു ഫോട്ടോ​ഗ്രാഫറാണ് ഈ രം​ഗം തന്റെ ക്യാമറയിൽ പകർത്തിയത്. വിനോദസഞ്ചാരികളുടെ കൂടെ സഫാരി നടത്തവെയാണ് ഡിയോൺ ഈ ദൃശ്യം പകർത്തിയത്.

ആ ദൃശ്യം ഡിയോൺ ഇൻസ്റ്റ​ഗ്രാമിൽ പങ്കു വച്ചു. അതോടൊപ്പം പോത്തിൻകൂട്ടത്തിനോട് ജീവന് വേണ്ടി പോരാടുകയാണ് സിംഹം എന്നും കുറിച്ചിട്ടുണ്ട്. സിംഹം പോത്തിൻകൂട്ടത്തിൽ ഇര തേടാൻ ആ​ഗ്രഹിച്ചു, എന്നാൽ തിരിച്ചാണ് സംഭവിച്ചത്. പോത്തിൻകൂട്ടം സിംഹത്തെ ആക്രമിച്ചു. സിംഹത്തിന് പരിക്കേറ്റു എന്നും പറയുന്നുണ്ട്.

വീഡിയോയുടെ കമന്റ് സെക്ഷനിൽ മൂന്ന് ദിവസത്തിന് ശേഷം പരിക്കേറ്റ സിംഹം ചത്തു എന്നും ഫോട്ടോ​ഗ്രാഫർ വ്യക്തമാക്കുന്നു. വീഡിയോയിൽ നിലത്ത് കിടക്കുന്ന ഏറെക്കുറെ അവശനായ ഒരു വയസൻ സിംഹത്തെ കാണാം. പോത്തിൻകൂട്ടം അതിനെ അക്രമിക്കുകയാണ്.

ഇൻസ്റ്റ​ഗ്രാമിൽ നാല് മില്ല്യണിൽ കൂടുതൽ ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് പലതരത്തിലുള്ള കമന്റുകൾ ഇട്ടത്. പ്രകൃതിയിൽ ഒന്നും പൂർണമല്ല, എന്നാൽ എല്ലാം പൂർണമാണ് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഈ വീഡിയോ കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്നാൽ പ്രകൃതിയിലെ അതിജീവനം അങ്ങനെയൊക്കെ തന്നെയാണ് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/81999/a-herd-of-buffaloes-surrounds-an-old-lion-and-attacks-it-video)