യഥാര്‍ത്ഥ ലോകത്തേക്ക് ചുവടുവെക്കുകയാണ്, പുതിയ സന്തോഷം പങ്കുവെച്ച് അഹാന കൃഷ്ണ.ഏകദേശം 20 ദിവസത്തിന് ശേഷം ഇന്ന് എന്റെ ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കി. പോസിറ്റീവ് മുതൽ നെഗറ്റീവ് വരെ, ഇത് ഒരു യാത്രയായിരുന്നു അതിന്റെ അവസാനത്തിൽ.. എനിക്ക് പറയാൻ കഴിയുന്നത് മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുകയെന്ന് അഹാന കൃഷ്ണ പറയുന്നു.
അച്ഛന് പിന്നാലെയായാണ് അഹാന കൃഷ്ണയും അഭിനയ രംഗത്തേക്ക് എത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്.
കൊവിഡ് നെഗറ്റീവായെന്ന വിവരം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. കൊവിഡ് നെഗറ്റീവായി, ക്വാറന്റൈന്കാലാവധി പൂര് ത്തിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്ന സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഹാന.
ഇപ്പോള്‍ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊറോണ നെഗറ്റീവ് ആയി. നന്ദി കൂട്ടുകാരെ. ഈ ദിവസങ്ങളിൽ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും സ്നേഹവും നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!എനിക്ക് നെഗറ്റീവ് ആവണമെന്ന് എന്നേക്കാള്‍ അവര്‍ ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ചും മാത്യൂസ് ചേട്ടൻ, അൻസു ചേച്ചി എന്നിവരുടെ എല്ലാ കരുതലിനുമെന്നുമായിരുന്നു താരപുത്രി കുറിച്ചത്.
Stepping into the real world, Ahana Krishna shares new joy