---
title: "ഗോമൂത്രം കുടിച്ച ശേഷം തലയ്ക്ക് ഉഴിഞ്ഞു; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നടി "
english_title: "The actress' words about her husband's house rituals are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81893/the-actress-words-about-her-husbands-house-rituals-are-going-viral"
published_at: "2022-11-25T07:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638025e305220_nithya_das.jpg"
keywords: []
---

# ഗോമൂത്രം കുടിച്ച ശേഷം തലയ്ക്ക് ഉഴിഞ്ഞു; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നടി 

> **Lead Summary:** ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നിത്യ ദാസ്. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റര്‍ ആയതോടെ കൂടുതല്‍ അവസരങ്ങള്‍ നിത്യയെ തേടി എത്തിയിരുന്നു. 

## Article Content

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നിത്യ ദാസ്. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റര്‍ ആയതോടെ കൂടുതല്‍ അവസരങ്ങള്‍ നിത്യയെ തേടി എത്തിയിരുന്നു. 

വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ക്യാബിന്‍ ക്രൂ ആയിരുന്ന അരവിന്ദിനെയാണ് നിത്യ വിവാഹം കഴിച്ചത്. പഞ്ചാബിയാണ് അരവിങ് സിംഗ്.

 പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഇപ്പോഴിതാ വിവാഹ ശേഷം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സ്വാസിക അവതാരികയായ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലാണ് നിത്യ ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വിവാഹ ശേഷം ജമ്മുവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് നടി സംസാരിക്കുന്നത്.ഭര്‍ത്താവിന്റെ വീട്ടിലെ ഒരു ചടങ്ങിനിടെ ഗോംമൂത്രം കുടിക്കേണ്ട വന്നതിനെ കുറിച്ചും നടി പറയുന്നുണ്ട്. ‘വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്ക് ആണ്.

 അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു എന്നാണ് താരം പറയുന്നത്. അവരുടെ ഭക്ഷണ രീതി എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് കേരള രീതി ഞാന്‍ അവരെ ശീലിപ്പിച്ച് എടുത്തു. നല്ല കേരള ഭക്ഷണം അവര്‍ക്ക് ഉണ്ടാക്കി കൊടുത്തു.

അവരെ കേരള രീതിയില്‍ ശീലിപ്പിച്ച് എടുത്തുവെന്നാണ് നടി പറയുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ ഉണ്ടായ ചടങ്ങില്‍ ഗോമൂത്രം അറിയാതെ കുടിക്കേണ്ടി വന്നതിനെ കുറിച്ചും നിത്യ പറയുന്നുണ്ട്. അനിയന്റെ കല്യാണ ചടങ്ങുകള്‍ക്ക് ഇടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു.

മകള്‍ക്കും ഇത് നല്‍കിയിരുന്നു. അവള്‍ പറഞ്ഞു, അമ്മേ ഇതിന് എന്തോ ഉപ്പ് രസം ഉണ്ടെന്ന്. ഹേയ് നിനക്ക് തോന്നിയതായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഇവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീട് ആണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്-എന്നാണ് നടി പറഞ്ഞത്.

എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. ഈ അനുഭവത്തിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കും എന്നും നിത്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/81893/the-actress-words-about-her-husbands-house-rituals-are-going-viral)