രാശി/തുക കോളത്തിൽ 'തുലാ രാശി' എന്നെഴുതി, വൈറലായി ബാങ്ക് സ്ലിപ്പ്

രാശി/തുക കോളത്തിൽ 'തുലാ രാശി' എന്നെഴുതി, വൈറലായി ബാങ്ക് സ്ലിപ്പ്
Nov 24, 2022 07:13 AM | By Anjana Shaji

ഒരു ബാങ്ക് സ്ലിപ്പിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. കാരണം എന്താണ് എന്നല്ലേ? എമൗണ്ട് എഴുതേണ്ട കോളത്തിൽ 'തുലാ രാശി' എന്ന് എഴുതി. രാശി/ എമൗണ്ട് എന്ന കോളത്തിലാണ് ഒരാൾ 'തുലാ രാശി' എന്ന് എഴുതിയത്.

Advertisement

ഇന്ത്യൻ ബാങ്കിന്റെ മൊറാദാബാദ് ശാഖയിലാണ് പ്രസ്തുത സ്ലിപ്പ് നൽകിയിരിക്കുന്നത്. അയാൾക്ക് ആയിരം രൂപയാണ് ബാങ്കിൽ നിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാൽ, രാശി എന്ന് കണ്ടപ്പോൾ ആ കോളത്തിൽ തുലാ രാശി എന്ന് എഴുതുകയായിരുന്നു.

ഏതായാലും ഇങ്ങനെ ഒക്കെ ആണെങ്കിലും ബാങ്കിലുള്ളവർ അദ്ദേഹത്തെ ആ തുക ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിച്ചു എന്നാണ് കരുതുന്നത്.

'ആളുകൾ എന്തൊരു സ്മാർട്ട് ആണ് എന്ന് നോക്കൂ' എന്നാണ് ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ 12, 2022 എന്നതാണ് ബാങ്ക് സ്ലിപ്പിലെ തീയതി. അധികം വൈകാതെ തന്നെ സ്ലിപ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

https://twitter.com/NationFirst78/status/1515343630009274369/photo/1

അതേസമയം രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളും ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വന്നു. ചിലരെല്ലാം ഇത് വളരെ സരകരമായിരിക്കുന്നു എന്ന് പറഞ്ഞു. ചിലർ അത് എഴുതിയ ആളെ പരിഹസിക്കുകയും ചെയ്തു.

എന്നാൽ, അതേ സമയം തന്നെ മറ്റ് ചിലർ ഈ സ്ലിപ്പിന്റെ പേരിൽ അത് എഴുതിയ ആളെ പരിഹസിക്കുന്നത് ശരിയല്ല എന്ന് ശക്തമായി അഭിപ്രായപ്പെട്ടു. ബാങ്ക് സ്ലിപ്പിൽ വെറും 'രാശി' എന്ന് മാത്രം എഴുതുന്നതിന് പകരം 'ധനരാശി' എന്ന് എഴുതണമായിരുന്നു എന്നായിരുന്നു ഒരു വിഭാ​​ഗം അഭിപ്രായപ്പെട്ടത്.

അതുകൊണ്ടാണ് പൂരിപ്പിച്ച വ്യക്തിക്ക് ആശയക്കുഴപ്പം ഉണ്ടായത്, അതിന്റെ പേരിൽ അത് പൂരിപ്പിച്ച ആളെ കളിയാക്കുന്നത് ശരിയല്ല എന്നും അവർ അഭിപ്രായപ്പെട്ടു.

A viral bank slip with 'Libra' written in the Rasi/Amount column

Next TV

Related Stories
52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

Dec 2, 2022 03:42 PM

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി...

Read More >>
ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

Dec 2, 2022 03:34 PM

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച്...

Read More >>
ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

Dec 1, 2022 02:24 PM

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ...

Read More >>
നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

Dec 1, 2022 12:04 PM

നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

ബിഹാറിൽ നിന്നുള്ള ഒരാൾ നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു. ഒടുവിൽ ഒരു അളിയൻ സത്യം കണ്ടുപിടിച്ചു....

Read More >>
എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

Dec 1, 2022 11:03 AM

എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

എണ്ണക്കപ്പലിന്റെ പുറത്തുള്ള റഡറിൽ ഇരുന്നുകൊണ്ട് 11 ദിവസത്തെ യാത്ര, മൂന്ന് കുടിയേറ്റക്കാർ ആശുപത്രിയിൽ....

Read More >>
മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

Dec 1, 2022 08:38 AM

മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്....

Read More >>
Top Stories