---
title: "സ്വന്തം പ്രസവം ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; ശ്വേത മേനോന്‍ പറയുന്നു"
english_title: "Wanted to film her own birth; Says Swetha Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81700/wanted-to-film-her-own-birth-says-swetha-menon"
published_at: "2022-11-23T19:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e2ba822f54_SWETHA_MENON.jpg"
keywords: []
---

# സ്വന്തം പ്രസവം ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; ശ്വേത മേനോന്‍ പറയുന്നു

> **Lead Summary:** പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്വേതാ മേനോൻ . മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത. നിരവധി ഭാഷകളില്‍ അഭിനയിച്ച ശ്വേതാ ബിഗ് ബോസിലും എത്തിയിരുന്നു. കളി മണ്ണില്‍ ശ്വേത അഭിനയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ തന്റെ യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിക്കാന്‍ ശ്വേതാ സമ്മതിച്ചിരുന്നു.

## Article Content

പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്വേതാ മേനോൻ . മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത. നിരവധി ഭാഷകളില്‍ അഭിനയിച്ച ശ്വേതാ ബിഗ് ബോസിലും എത്തിയിരുന്നു. കളി മണ്ണില്‍ ശ്വേത അഭിനയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ തന്റെ യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിക്കാന്‍ ശ്വേതാ സമ്മതിച്ചിരുന്നു.

ഇതിന് പിന്നാലെ നിരവധി വിമര്‍ശനം നടിക്ക് ന്നേരെ വന്നിരുന്നു. എന്നാല്‍ തന്റെ പൂര്‍ണ്ണ മനസ്സോടുകൂടി തന്നെയാണ് അത് ചെയ്തത് എന്നും , മകള്‍ വലുതാകുമ്പോള്‍ ആ രംഗം തീര്‍ച്ചയായും കാണിച്ചു കൊടുക്കും എന്നും നടി ശ്വേതാ പറഞ്ഞിരുന്നു.

സ്വന്തം പ്രസവം ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സിനിമയില്‍ ഇത്രയേ ഉള്ളൂവെന്ന് നിങ്ങള്‍ക്കറിയാം. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ പ്രസവം ചിത്രീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതേക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഞാന്‍ എന്റെ കുഞ്ഞിനെ പ്രസവിക്കുന്നത് എനിക്ക് കാണണമായിരുന്നു.

എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്ന് മകളെ കാണിക്കണമായിരുന്നു. അമ്മയാവുമ്പോഴാണ് നമ്മള്‍ അച്ഛനമ്മമാരെ ബഹുമാനിക്കാന്‍ പഠിക്കുന്നത്. അതുവരെ നമ്മള്‍ ധിക്കരിക്കുകയാണ് ചെയ്യുക.

എന്റെ മോളിലും ഞാനത് കാണുന്നുണ്ട്. നിനക്ക് ഞാനൊരു സാധനം വെച്ചിട്ടുണ്ടെന്ന് ഞാനെപ്പോഴും അവളോട് പറയാറുണ്ട് നടി പറഞ്ഞു. അതേസമയം താന്‍ അടുത്ത കളിമണ്ണിന് തയ്യാറാണമെന്നുമായിരുന്നു ശ്വേത മേനോന്‍ പറഞ്ഞത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/81700/wanted-to-film-her-own-birth-says-swetha-menon)