ദിലീപിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ദിലീപിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
2021-10-31T13:54:00 | By Susmitha Surendran

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിനെ നായികനാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രം വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പുറത്തുവിട്ടു. ദിലീപിനും ജോജു ജോര്‍ജ്ജിനും സംവിധായകന്‍ റാഫിയ്ക്കും എല്ലാം ആശംസകള്‍ അറയിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്തോ പറഞ്ഞ് ജോജുവും ദിലീപും പൊട്ടിച്ചിരിയ്ക്കുന്ന കാഴ്ചയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വിജയദശമി ദിനത്തില്‍ കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ റാഫി ദിലീപിന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു.

ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്ന ആളാണ് നായകന്‍ സത്യനാഥന്‍. മറ്റുള്ളവര്‍ സന്തോഷിച്ച് കാണാന്‍ മാത്രം ആഗ്രഹിയ്ക്കുന്ന സത്യനാഥന്‍, അവര്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന കാര്യങ്ങളെ കുറിച്ച് മാത്രമേ സംസാരിയ്ക്കുകയുള്ളൂ. അതുകൊണ്ട് തന്നെ, അവരെ വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി കള്ളത്തരങ്ങളും പറയും. വളരെ പോസിറ്റീവായ കഥാപാത്രമാണ് സത്യനാഥന്‍ എന്നാണ് റാഫി പറഞ്ഞത്.

ടു കണ്‍ട്രീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ ദിലീപും റാഫിയും ഒന്നിച്ചത്. ആ ചിത്രം കുറച്ച് സീരയസ് ആയ വിഷയമാണ് ചര്‍ച്ച ചെയ്തത് എങ്കിലും, അതൊരു ഹ്യൂമര്‍ ടച്ച് ഓടുകൂടെയാണ് അവതരിപ്പിച്ചത്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും പക്ക എന്റര്‍ടൈന്‍മെന്റ് ആണെന്ന് സംവിധായകന്‍ പറയുന്നു. ദിലീപും ബാദുഷയും ഷിനോയ് മാത്യവും പ്രജിന്‍ ജെപിയും ചേര്‍ന്നാണ് വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രം നിര്‍മിയ്ക്കുന്നത്.

https://www.facebook.com/photo.php?fbid=438697927620214&set=a.271462881010387&type=3

ജസ്റ്റിനും ജോജിവും ചേര്‍ന്നാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നിലവില്‍ ദിലീപ്. ചിത്രത്തില്‍ 68 വയസ്സുകാരനായിട്ടാണ് ദിലീപ് എത്തുന്നത്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ദിലീപ് ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിലേക്ക് കടക്കും ഉദയ് കൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

Content Highlight: Mammootty congratulates Dileep

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup