---
title: "വർക്കൗട്ട്  ചിത്രങ്ങൾ  പങ്കുവെച്ച്  അഭയ ഹിരൻമയി, ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ"
english_title: "Abhay Hiranmayi shared workout pictures and audience took glamor pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81570/abhay-hiranmayi-shared-workout-pictures-and-audience-took-glamor-pictures"
published_at: "2022-11-22T21:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cf198661eb_abhaya_hiranmayi.jpg"
keywords: []
---

# വർക്കൗട്ട്  ചിത്രങ്ങൾ  പങ്കുവെച്ച്  അഭയ ഹിരൻമയി, ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭയാ ഹിരൺമയി. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭയാ ഹിരൺമയി. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

നാകു പെൻ്റ നാകു താക്ക എന്ന സിനിമയിലാണ് താരം ആദ്യമായി ഗാനങ്ങൾ റെക്കോർഡ് ചെയ്യുന്നത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. ഗോപി സുന്ദർ ആയിരുന്നു ഈ സിനിമയിലെ ഗാനങ്ങൾ കമ്പോസ് ചെയ്തത്.

പിന്നീട് ഗോപി സുന്ദർ കമ്പോസ്റ്റ് ചെയ്ത നിരവധി ഗാനങ്ങൾ ഇവർ പാടുകയും ചെയ്യുന്നു. ഗോപി സുന്ദറുമായി ഇവർ ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. ഇതു വലിയ രീതിയിൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒക്കെ കാരണമായിരുന്നു. കാരണം ഗോപി സുന്ദർ വിവാഹിതനായ വ്യക്തിയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അഭയ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ ആദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് ഇവർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വർക്കൗട്ട് ഔട്ട്‌ഫിറ്റിൽ ആണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. വളരെ ഗ്ലാമർ ആയിട്ടാണ് ഇവർ ചിത്രങ്ങളിൽ എല്ലാം തന്നെ കാണപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/81570/abhay-hiranmayi-shared-workout-pictures-and-audience-took-glamor-pictures)