---
title: "അമ്മയാവാന്‍ ഒരുങ്ങി മഹാലക്ഷ്മി ? പുതിയ റിപ്പോർട്ട്  "
english_title: "Now there are reports that Mahalakshmi is going to become a mother."
publisher: "moviemax.in"
canonical_url: "https://moviemax.in/news/81540/now-there-are-reports-that-mahalakshmi-is-going-to-become-a-mother"
published_at: "2022-11-22T16:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637cae17c2aea_mahalakshmi.jpg"
keywords: []
---

# അമ്മയാവാന്‍ ഒരുങ്ങി മഹാലക്ഷ്മി ? പുതിയ റിപ്പോർട്ട്  

> **Lead Summary:** ഈ അടുത്താണ് നടി മഹാലക്ഷ്മിയുടെയും നിര്‍മ്മാതാവ് രവീന്ദ്ര ചന്ദ്രശേഖരന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം അണിവര്‍ ഒന്നിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ നിരവധി വിമര്‍ശനവും താരങ്ങള്‍ക്ക് നേരെ വന്നു , രണ്ടുപേരും സോഷ്യല്‍ മീഡിയ വഴി ഇതില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് തെളിയിച്ചു കൊണ്ടാണ് ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചത്.

## Article Content

ഈ അടുത്താണ് നടി മഹാലക്ഷ്മിയുടെയും നിര്‍മ്മാതാവ് രവീന്ദ്ര ചന്ദ്രശേഖരന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം അണിവര്‍ ഒന്നിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ നിരവധി വിമര്‍ശനവും താരങ്ങള്‍ക്ക് നേരെ വന്നു , രണ്ടുപേരും സോഷ്യല്‍ മീഡിയ വഴി ഇതില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് തെളിയിച്ചു കൊണ്ടാണ് ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചത്.

ഇരുവരും ഇടയ്ക്കിടെ പരസ്പര സ്‌നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവയ്ക്കാറുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാണ് ഇവര്‍ എത്രത്തോളം അടുത്തു എന്നത്. തന്റെ വണ്ണത്തെ കളിയാക്കുന്നവര്‍ക്ക് കിടിലന്‍ മറുപടി രവീന്ദ്രന്‍ കൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ മഹാലക്ഷ്മി അമ്മയാവാന്‍ പോവുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുന്നത്. വൈകാതെ തന്നെ ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു താരം കൂടി എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ആയിട്ടില്ല.

മഹാലക്ഷ്മിയുടെ ബേബി ബമ്പ് ദൃശ്യമാകുന്ന ഒരു ഫോട്ടോയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. അതേസമയം, വിവാഹത്തിന് ശേഷം, നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം ഒരു കുഞ്ഞിനെ തങ്ങള്‍ എത്രയും വേഗം ആഗ്രഹിക്കുന്നു എന്ന് തുറന്നുപറച്ചിലുകളും നടത്തിയിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇരുവരും ഇതിനോട് പ്രതികരണം നടത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/81540/now-there-are-reports-that-mahalakshmi-is-going-to-become-a-mother)